ബ്രഹ്മപുരം മാലിന്യ സംസ്കരണ പ്ലാന്റിലെ അഗ്നിബാധയും തുടർന്നുണ്ടായ പ്രശ്നങ്ങളും പശ്ചാത്തലമായി ഒരുങ്ങുന്ന സിനിമയുടെ ട്രെയിലർ പുറത്തിറങ്ങി. കലാഭവന്‍ ഷാജോണ്‍ നായകനാകുന്ന ചിത്രത്തിന്റെ പേര് ‘ഇതുവരെ’ എന്നാണ്. അനില്‍ തോമസ് ആണ് ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും.
ബ്രഹ്മപുരം മാലിന്യ സംസ്കരണ പ്ലാന്റിലെ തീപിടിത്തത്തെ തുടര്‍ന്ന് പ്ലാന്റിനെ ചുറ്റിപ്പറ്റി ജീവിക്കുന്ന കൂടുബങ്ങള്ക്കുണ്ടാകുന്ന ബുദ്ധിമുട്ടുകളും ആരോഗ്യ പ്രശ്നങ്ങളുമാണ് ചിത്രത്തിൽ പറയുന്നത്. ബ്രഹ്മപുരത്തെ വിവാദ വിഷയങ്ങളും ചിത്രം ചര്‍ച്ച ചെയ്യും. ടൈറ്റസ് പീറ്റര്‍ ആണ് നിര്‍മാണം.
സുനില്‍ പ്രേം എല്‍.എസ് ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം. ഔസേപ്പച്ചന് ആണ് ചിത്രത്തിന് സംഗീതമൊരുക്കുന്നത്.ഗാനരചന : കെ ജയകുമാര്‍, കോ പ്രൊഡ്യൂസര്‍: ഡോ. സ്മൈലി ടെറ്റസ്, മൂവി മാജിക്, ആര്‍ട്ട് ഡിരക്ടര്‍: അര്‍ക്കന്‍ എസ്. കര്‍മ്മ.