ഹാങ്‌ചോ: ഏഷ്യന്‍ ഗെയിംസ് പുരുഷ കബഡിയില്‍ പാകിസ്താനെ തകര്‍ത്തെറിഞ്ഞ് ഫൈനലില്‍ പ്രവേശിച്ച് ഇന്ത്യന്‍ സംഘം.ഉച്ചയ്‌ക്ക് 12:30ന് നടന്ന സെമി ഫൈനല്‍ പോരാട്ടത്തില്‍ ചിരവൈരികളായ പാകിസ്താനെ ഞെരിച്ചാണ് ഇന്ത്യ വിജയം പിടിച്ചെടുത്തത്. ഏഷ്യന്‍ ഗെയിംസിന്റെ കഴിഞ്ഞ എട്ട് പതിപ്പിലും മെഡല്‍ സ്വന്തമാക്കാന്‍ ഇന്ത്യക്കായിട്ടുണ്ട്. ഏഷ്യന്‍ ഗെയിംസില്‍ എട്ടാം തവണയാണ് ഇന്ത്യക്ക് മുന്നില്‍ പാകിസ്താന്‍ അടിയറവ് പറയുന്നത്.
61-14 എന്ന സ്‌കോറിനാണ് പാക് പടയെ ഇന്ത്യന്‍ കരുത്ത് തകര്‍ത്തുവിട്ടത്. 47 പോയിന്റുകളുടെ ലീഡ് നേടിയാണ് ഇന്ത്യയുടെ വിജയം. ഇറാനോ ചൈനീസ് തായ്‌പേയിയോ ആയിരിക്കും ഫൈനല്‍ പോരാട്ടത്തില്‍ ഇന്ത്യയുടെ എതിരാളികള്‍. ശനിയാഴ്ചയാണ് ഫൈനല്‍.
അവസാന എട്ട് പതിപ്പിലെ ചരിത്രം പരിശോധിച്ചാല്‍ ഏഴ് പ്രവശ്യവും കബഡിയില്‍ സ്വര്‍ണം നേടിയത് ഇന്ത്യന്‍ ടീമാണ്. ഒരുതവണ മാത്രമാണ് ഇന്ത്യ വെങ്കലവുമായി മടങ്ങിയത്.















