ഓസ്‌ട്രേലിയക്കെതിരെയുള്ള ലോകകപ്പിലെ ആദ്യ പോരാട്ടത്തിന് ഒരുങ്ങുന്ന ഇന്ത്യ ചെന്നൈയില്‍ കടുത്ത പരിശീലനത്തിലാണ്. ഇതിനിടെ ഇന്ത്യന്‍ ടീമിന്റെ പുതിയ ട്രെയിനിംഗ് കിറ്റാണ് സോഷ്യല്‍ മീഡയയില്‍ വൈറലായത്. ഓറഞ്ച് നിറത്തിലെ പുതിയ കിറ്റിലെ വീഡിയോയും ബിസിസിഐ പുറത്തുവിട്ടിട്ടുണ്ട്.
രവിചന്ദ്രന്‍ അശ്വിന്‍, രവീന്ദ്ര ജഡേജ, ജസ്പ്രീത് ബുംറ, ഷാര്‍ദുല്‍ താക്കൂര്‍, മുഹമ്മദ് സിറാജ് എന്നിവര്‍ ബൗളിംഗ് ഏറെ നേരം പരിശീലിച്ചു. വിരാട് കോഹ്ലി, ഇഷാന്‍ കിഷന്‍, ഹാര്‍ദിക് പാണ്ഡ്യ എന്നിവരാണ് ബാറ്റര്‍മാരില്‍ കൂടുതല്‍ നേരവും നെറ്റ്‌സില്‍ ചെലവഴിച്ചത്.
ശ്രേയസ് അയ്യര്‍ ഷോര്‍ട്ട് ബോള്‍ കളിക്കാനാണ് അധിക നേരവും ഉപയോഗിച്ചത്. അതേസമയം പനിപിടിച്ച ശുഭ്മാന്‍ ഗില്‍ പരിശീനത്തിന് ഇറങ്ങിയില്ല.















