ഹാങ്‌ചോ: ഏഷ്യൻ ഗെയിംസിൽ ഇന്ത്യക്ക് വീണ്ടും മെഡൽ നേട്ടം. വനിതകളുടെ അമ്പെയ്‌ത്ത് കോമ്പൗണ്ട് വിഭാഗത്തിൽ സ്വർണവും വെങ്കലവുമാണ് ഇന്ത്യൻ താരങ്ങൾ നേടിയത്. രാജ്യത്തിനായി ജോതി സുരേഖ 23-ാം സ്വർണം സമ്മാനിച്ചു. വാശിയേറിയ പോരാട്ടത്തിൽ ദക്ഷിണ കൊറിയയുടെ ചേവോൺ സോയെയാണ് താരം ഫൈനലിൽ കീഴടക്കിയത്. സ്‌കോർ 149- 145.
ഇതേ ഇനത്തിൽ വെങ്കലത്തിനായി രണ്ട് ഇന്ത്യൻ താരങ്ങളാണ് പോരാടിയത്. ഇന്ത്യൻ താരമായ രഹിതിനെ പിന്തളിയാണ് താരം വെങ്കലം സ്വന്തമാക്കിയത്. സ്‌കോർ 146-140. ഇതോടെ ഏഷ്യൻ ഗെയിംസിലെ ഇന്ത്യയുടെ മെഡൽ സമ്പാദ്യം 97 ആയി ഉയർന്നു. 23 സ്വർണവും 34 വെള്ളിയും 40 വെങ്കലവുമാണ് ഇന്ത്യയുടെ അക്കൗണ്ടിലുളളത്.