ഹാങ്‌ചോ: ഏഷ്യൻ ഗെയിംസിൽ ചരിത്രനേട്ടം സ്വന്തമാക്കി ഇന്ത്യ. വനിതകളുടെ കബഡി മത്സരത്തിലെ സ്വർണത്തിളക്കത്തോടെയാണ് ഇന്ത്യ ഗെയിംസ് ചരിത്രത്തിലെ 100 മെഡലുകളെന്ന നേട്ടം സ്വന്തമാക്കിയത്. വാശിയേറിയ പോരാട്ടത്തിനൊടുവിലാണ് ഇന്ത്യൻ വനിതകൾ ചൈനീസ് തായ്‌പേയെ കീഴടക്കിയത്. 2625 എന്ന സ്‌കോറിന് ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവിലായിരുന്നു ഇന്ത്യൻ സംഘത്തിന്റെ ജയം.
25 സ്വർണവും 35 വെള്ളിയും 40 വെങ്കലവുമടക്കമാണ് ഇന്ത്യയുടെ മെഡൽ നേട്ടം 100 തൊട്ടത്. ഗുസ്തി, വനിതാ ഹോക്കി, ചെസ്, സോഫ്റ്റ് ടെന്നീസ്, തുഴച്ചിൽ, റോളർ സ്‌കേറ്റിംഗ്, ക്രിക്കറ്റ്, പുരുഷ കബഡി തുടങ്ങിയ ഇനങ്ങളിലും ഇന്ത്യ മെഡൽ പ്രതീക്ഷിക്കുന്നുണ്ട്.















