പാലക്കാട്: ലോട്ടറി തട്ടിപ്പ് വീരൻ പിടിയിൽ. തച്ചനടി സ്വദേശി ഗഫൂറാണ് പിടിയിലായത്. പാലക്കാട് കസബ പോലീസാണ് ഇയാളെ പിടികൂടിയത്. ലോട്ടറി നമ്പറിൽ തിരുത്ത് വരുത്തി തട്ടിപ്പ് നടത്തുന്നണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് പോലീസ് ഗഫൂറിനെ പിടികൂടിയത്.
ചന്ദ്രനഗറിലെ തെരുവോര കച്ചവടക്കാരിയെ കബളിപ്പിച്ച കേസിലാണ് പ്രതിയ്‌ക്കെതിരെ കേസെടുത്തിരിക്കുന്നത്. 5,000 രൂപയാണ് ഇയാൾ കച്ചവടക്കാരിയിൽ നിന്ന് കൈപ്പറ്റിയത്. ലോട്ടറി വിൽപ്പനക്കാരുമായി സൗഹൃദം സ്ഥാപിച്ച് ടിക്കറ്റ് വാങ്ങിയ ശേഷം അതിലുള്ള നമ്പർ തിരുത്തിയാണ് ഇയാൾ അവരെ തന്നെ കബളിപ്പിച്ചിരുന്നത്.
മൂന്ന് വർഷമായി പ്രതി ജില്ലയിലെ പലഭാഗങ്ങളിലും ഇതേ രീതീയിൽ തട്ടിപ്പ് നടത്തി വരികയായിരുന്നെന്ന് പോലീസ് പറഞ്ഞു. കസബ പോലീസ് അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.















