ലോകമെമ്പാടും ഫുഡ്‌ബോൾ ആരാധകർ ഏറെയുള്ള താരമാണ് ബ്രസീൽ ടീം നായകൻ നെയ്മർ. ഇന്നിതാ നെയ്മറിനും കാമുകി ബ്രൂണ ബിയാൻകാർഡിക്കും പെൺകുഞ്ഞ് പിറന്നതിന്റെ സന്തോഷം പങ്കുവെക്കുകയാണ് താരം. ഇന്ന് രാവിലെയാണ് നെയ്മർ സാമൂഹ്യമാദ്ധ്യമങ്ങളിലൂടെ തങ്ങൾക്ക് പെൺകുഞ്ഞ് ജനിച്ച വിവരം പങ്കുവെച്ചത്. കുഞ്ഞിനും ബ്രൂണയ്‌ക്കും ഒപ്പമുള്ള ചിത്രങ്ങളാണ് നെയ്മർ പങ്കുവെച്ചിരിക്കുന്നത്.
മാവി എന്നാണ് കുഞ്ഞിന് പേരിട്ടിരിക്കുന്നത്. ‘മാവി ഞങ്ങളുടെ ജീവിതം പൂർത്തീകരിക്കാൻ എത്തിയിരിക്കുന്നു’എന്നാണ് ചിത്രത്തോടൊപ്പം താരം കുറിച്ചത്. ഇരുവരും മകളെ കയ്യിലെടുത്ത് നിൽക്കുന്ന ചിത്രങ്ങളാണ് ബ്രൂണ പങ്കുവെച്ചത്. നിരവധി ആരാധകരാണ് നെയ്മറിനും ബ്രൂണയ്‌ക്കും ആശംസകൾ അറിയിച്ച് രംഗത്തെത്തിയത്.
2021-ലാണ് നെയ്മറും ബ്രൂണയും പ്രണയത്തിലായത്. തുടർന്ന് വിവാഹനിശ്ചയം തീരുമാനിച്ചെങ്കിലും അത് നടന്നില്ല. ഇരുവരും തമ്മിലുള്ള പ്രശ്‌നങ്ങൾ ഫുട്ബോൾ ലോകത്ത് എപ്പോഴും ചർച്ചയാകാറുണ്ട്. മോഡലും ഇൻഫ്ളുവൻസറുമാണ് ബ്രൂണ. കഴിഞ്ഞ ഏപ്രിലിലാണ് ഇരുവരും മാതാപിതാക്കളാകാൻ പോകുന്ന വിവരം പങ്കുവെച്ചത്.