ട്രെയിനിലിരുന്നും വിമാനത്തിലിരുന്നും ഭക്ഷണം കഴിക്കുന്നതു പോലെ മെട്രോയിലിരുന്ന് ഭക്ഷണം കഴിക്കാമെന്ന് വിചാരിക്കേണ്ട. പണി ഉറപ്പായും കിട്ടും. ഭക്ഷണമല്ലേ ഇതൊക്കെ ആരു നോക്കാനാ, ആരു കാണാനാ എന്നു വിചാരിക്കുകയാണെങ്കിൽ നിങ്ങൾക്ക് തെറ്റി! നിങ്ങൾ സിസിടിവി ക്യാമറയുടെ നിരീക്ഷണത്തിലാണെന്ന് ഇടയ്‌ക്കിടെ മെട്രോയിൽ വിളിച്ചു പറയുന്നത് വെറുതെയല്ല. തലയ്‌ക്കുമീതെയിരിക്കുന്നയാൾ എല്ലാം കാണുന്നുണ്ട്. അങ്ങനെ പണികിട്ടിയ ഒരാളുണ്ട് ബെംഗളൂരുവിൽ.
ബെംഗളൂരുവിലെ മെട്രോ കോച്ചിനുള്ളിലിരുന്ന് ‘ഗോബി മഞ്ചൂരിയൻ’ അകത്താക്കിയ യുവാവിനെതിരെയാണ് ആദ്യമായി ബെംഗളൂരു മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡ് നടപടി സ്വീകരിച്ചത്. 500 രൂപയാണ് ഇയാളിൽ നിന്നും പോലീസ് പിഴ ഈടാക്കിയത്. മെട്രോയിലിരുന്ന് ഭക്ഷണം കഴിക്കുന്ന ഇയാളുടെ വീഡിയോ ഇതിനോടകം തന്നെ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാണ്.
This was the video he had circulated earlier on social media which got hin into trouble pic.twitter.com/UQ8lnFExft
— S. Lalitha (@Lolita_TNIE) October 5, 2023
“>
മെട്രോ കോച്ചിനുള്ളിലിരുന്ന് ഗോബി മഞ്ചൂരിയൻ ആസ്വദിച്ചു കഴിക്കുന്ന യുവാവാണ് വീഡിയോയിലുള്ളത്. ഇയാളുടെ പ്രവർത്തിയെ മറ്റു യാത്രക്കാർ എതിർക്കുകയും ശകാരിക്കുകയും ചെയ്യുന്നത് വീഡിയോയിൽ നിന്നും കേൾക്കാം. അതൊന്നും ഗൗനിക്കാതെ ഇയാൾ ഭക്ഷണം കഴിക്കുന്നത് തുടരുകയാണ്. വീഡിയോ സമൂഹ മാദ്ധ്യമങ്ങളിൽ പ്രചരിച്ചതോടെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച മെട്രോ അധികൃതരും പോലീസും ഇയാൾക്കെതിരെ നടപടി സ്വീകരിക്കുകയായിരുന്നു.