പാലക്കാട്: വാഹനാപകടത്തിൽ മാദ്ധ്യമ പ്രവർത്തകന് ദാരുണാന്ത്യം. മുതിർന്ന മാദ്ധ്യമപ്രവർത്തകനും ഇന്ത്യൻ ജേർണലിസ്റ്റ് യൂണിയൻ ദേശീയ വൈസ് പ്രസിഡന്റുമായ ജി.പ്രഭാകരനാണ് മരിച്ചത്. സ്കൂട്ടറിൽ ഒലവക്കോട് റെയിൽവേ സ്റ്റേഷനിലേക്ക് പോകുന്നതിനിടെ ലോറി ഇടിച്ചായിരുന്നു ്പകടം.
തിരുവനന്തപുരത്തും പാലക്കാട് ദീർഘകാലം ഹിന്ദുവിന്റെ ലേഖകനായിരുന്നു. ഹിന്ദുവിൽ നിന്ന് വിരമിച്ച ശേഷം ടൈംസ് ഓഫ് ഇന്ത്യയിൽ പാലക്കാട് ലേഖകനായി പ്രവർത്തിച്ച് വരികയായിരുന്നു.