അജ്മീർ: ജൂതന്മാരുടെ ആരാധന കേന്ദ്രമായ അജ്മീറിലെ ചബാദിന് കൂടുതൽ സുരക്ഷയേർപ്പെടുത്തി രാജസ്ഥാൻ സർക്കാർ. ഇസ്രായേലിന് നേരെയുള്ള ഹമാസ് ആക്രമണത്തിന്റ പശ്ചാത്തലത്തിലാണ് പുതിയ നടപടി. ആഭ്യന്തര ഭീഷണിയെ തുടർന്ന് കഴിഞ്ഞ ഒരു വർഷത്തിലേറെയായി ചബാദ് ഹൗസ് പോലീസ് നിരീക്ഷണത്തിലായിരുന്നു.
പുഷ്‌കറിൽ ക്യാമ്പ് ചെയ്തിരുന്ന ഇസ്രായേലി വിനോദ സഞ്ചാരികൾ തിരികെ രാജ്യത്തിലേക്ക് പോകാൻ തുടങ്ങി. ലോകത്തിലെ മുഴുവൻ കണ്ണുകളും ഹമാസ് ആക്രമണത്തിൽ വിറങ്ങലിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് ഭാരതത്തിലും ജൂത കേന്ദ്രങ്ങളുടെ സുരക്ഷ വർദ്ധിപ്പിക്കുന്നത്.
യാതൊരു പ്രകോപനവുമില്ലാതെ പൊടുന്നനെയുള്ള ഒരു ആക്രമണമായിരുന്നു ഹമാസ് നടത്തിയത്. ഏകദേശം 5000- ഓളം റോക്കറ്റുകളാണ് ഇസ്രയേലിനു നേരെ വിക്ഷേപിച്ചത്. 300 ൽ അധികം ഇസ്രായേലി പൗരന്മാർ കൊല്ലപ്പെട്ടു. ആക്രമണത്തെ തുടർന്ന് കനത്ത തിരിച്ചടിയാണ് ഇസ്രായേൽ ഹമാസിന് നേരെ നടത്തിയത്.















