ജറുസലേം: ഹമാസ് ഭീകരർ തട്ടിക്കൊണ്ടുപോയവരിൽ അധികവും സ്ത്രീകളെന്ന് റിപ്പോർട്ട്. ഹമാസ് ബലാത്സംഗത്തെ യുദ്ധത്തിനുള്ള ആയുധമാക്കുകയാണെന്നാണ് പുറത്തുവരുന്ന വിവരം. ഗാസ മുനമ്പിൽ നൂറുക്കണക്കിന് സ്ത്രീകളെയാണ് ഈ കാട്ടാളന്മാർ ബന്ദികളാക്കിയിരിക്കുന്നതെന്ന് അന്താരാഷ്‌ട്ര മാദ്ധ്യമം റിപ്പോർട്ട് ചെയ്യുന്നു. രാജ്യത്ത് നിന്ന് കാണാതായ സ്ത്രീകളുടെ ചിത്രങ്ങൾ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
ഇസ്രായേൽ സൈനികരും സാധാരണക്കാരും ഉൾപ്പെടെ നിരവധി പേരെയാണ് ഹമാസ് ഭീകരർ തട്ടിക്കൊണ്ടുപോയത്. ചിലർ മരിച്ചതായി കരുതുന്നുവെന്ന് സൈനിക വക്താവ് ലഫ്റ്റനന്റ് കേണൽ ജോന്നാഥൻ കോൺറിക്കസ് പറഞ്ഞു. ഹമാസ് ബന്ദികളാക്കിയ ഇസ്രായേലുകാരുടെ എണ്ണം അഭൂതപൂർവമാണെന്ന് ജോന്നാഥൻ പറഞ്ഞു. ഹൃദയം നുറുക്കുന്ന വേദനയാണ് ഈ കാഴ്ചയെന്നും രക്തദാഹികളായ കാട്ടാളന്മാരാണ് ഇവരെന്നും ഇവരുടെ കൈകളിൽ അകപ്പെടുന്നവരുടെ അവസ്ഥ ചിന്തിക്കാൻ പോലും കഴിയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. വൈകാതെ തന്നെ ഹമാസിനെ ഇസ്രായേൽ പാഠം പഠിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Hamas seems to have kidnapped mostly women.
It has already been confirmed that Hamas fighters are using rape as a weapon of war.
There must be no mercy for these barbarians. https://t.co/ICTubV3k0B
— Israel War Room (@IsraelWarRoom) October 7, 2023
ഇസ്രായേൽ അതിർത്തി വഴി നുഴഞ്ഞുകയറി നിരവധി പേരെയാണ് ഹമാസ് ഭീകരർ തട്ടിക്കൊണ്ടുപോയത്. രാജ്യത്തിന്റെ പലഭാഗത്തും നിരവധി പേരാണ് മരണത്തിന് കീഴടങ്ങിയത്. വീടുകൾ അതിക്രമിച്ച് കയറി അമ്മമാരെയും കുഞ്ഞുങ്ങളെയും ഹമാസ് ഭീകരർ വെടിവെച്ച് വീഴ്‌ത്തുകയായിരുന്നു. മരണപ്പെട്ടവരെ തിരിച്ചറിയുന്നതിനായി ബന്ധുക്കളോട് ഡിഎൻഎ ടെസ്റ്റിന് എത്താൻ പോലീസ് അറിയിച്ചിട്ടുണ്ട്. കണ്ണില്ലാ ക്രൂരത കാണിച്ച ഹമാസ് ഭീകരരെ വെച്ച് പൊറുപ്പിക്കുമെന്ന് കരുതേണ്ട എന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പറഞ്ഞിരുന്നു.