ഇന്ത്യയില്‍ നടക്കുന്ന ലോകകപ്പിനെയും ഇന്ത്യന്‍ വിജയത്തെയും പരിഹസിച്ച് ഇംഗ്ലണ്ട് ടീം മുന്‍ നായകനും കമന്റേറ്ററുമായ മൈക്കിള്‍ വോണ്‍. പതിവായി ഇന്ത്യക്കെതിരെ വിമര്‍ശനമുന്നയിക്കുന്ന വോണ്‍ നിരന്തരം വിമര്‍ശിക്കപ്പെടാറുണ്ട്. ഇന്നലത്ത ഓസ്‌ട്രേലിയക്കെതിരെയുള്ള ഇന്ത്യന്‍ വിജയത്തിന് ശേഷമാണ് വോണിന്റെ പരിഹസിക്കല്‍. ഈ പിച്ചുകളില്‍ ലോകകപ്പ് നേടാന്‍ ഇന്ത്യ തന്നെയാണ് ഫേവറീറ്റുകള്‍ എന്ന് ഇന്ത്യ കാണിച്ചു തരികയാണ് എന്ന്, മൈക്കിള്‍ വോണ്‍ ഇന്നത്തെ ഇന്ത്യയുടെ പ്രകടനത്തെ കുറിച്ച് പറഞ്ഞു.
ചെന്നൈയിലെ എം.എ ചിദംബരം സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഓസ്‌ട്രേലിയയുടെ കരുത്തരായ ബാറ്റിംഗ് നിര ചീട്ടുകൊട്ടാരം പോലെ തകര്‍ന്നിരുന്നു. 200 റണ്‍സ് കടക്കാനാവാതെ ടീം ടോട്ടല്‍ 199 റണ്‍സില്‍ ഒതുങ്ങി. മറുപടി ബാറ്റിംഗില്‍ ഇന്ത്യ പതറിയെങ്കിലും
കോഹ്‌ലിയും രാഹുലും ചേര്‍ന്നുള്ള കൂട്ടുകെട്ട് ടീമിന് വിജയം സമ്മാനിക്കുകകയായിരുന്നു. 6 വിക്കറ്റിനായിരുന്നു ഇന്ത്യയുടെ വിജയം. മറുപടി ബാറ്റിംഗില്‍ പേസര്‍മാര്‍ക്കാണ് വിക്കറ്റ് ലഭിച്ചത്. ഓസ്‌ട്രേലിയന്‍ സ്പിന്നര്‍മാര്‍ക്ക് ഒരു വിക്കറ്റ് പോലും കിട്ടിയില്ല.















