ചെന്നൈ: നായ പ്രേമികൾക്ക് ആകർഷകമായി മധുരൈ ഡോഗ് ഷോ. മുന്നൂറിലധികം നായ്‌ക്കളെ ഉൾപ്പെടുത്തി മധുരൈ തമുക്കത്താണ് ഡോഗ് ഷോ നടന്നത്. നിരവധി പേരാണ് പല ഇനത്തിലും രൂപത്തിലുമുള്ള നായ്‌ക്കളെ കാണുന്നതിനായി ഡോഗ് ഷോയ്‌ക്കെത്തുന്നത്.
തമിഴ്നാട്, ആന്ധ്രാപ്രദേശ്, കേരളം തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നുള്ള 55 ഇനങ്ങളിൽപ്പെട്ട 350-ലധികം നായ്‌ക്കളാണ് ഡോഗ് ഷോയിലുണ്ടായിരുന്നത്. രാജപാളയം, ചിപ്പിപ്പാറ, കന്നി, ഗോമ്പായി എന്നിവയുൾപ്പെടെ 14 നാടൻ ഇനങ്ങളും ജർമൻ ഷെപ്പേർഡ് , ഡോബർമാൻ, ഗ്രേറ്റ് ഡെയ്ൻ, റോട്ട്വീലർ, ബോക്സർ, സൈബീരിയൻ ഹസ്‌കി തുടങ്ങി 41 വിദേശ ഇനത്തിലുള്ള നായ്‌ക്കളും പ്രദർശനത്തിൽ ഉണ്ടായിരുന്നു.
നായ്‌ക്കളുടെ പ്രകടനം കാണാൻ നിരവധി നായ പ്രേമികൾ തമ്മുക്ക പൊതുവേദിയിൽ തടിച്ച്കൂടി. കൃത്യമായ പരിശീലനം നേടിയ നായകളാണ് ഷോയ്‌ക്കെത്തിയത്. പരിശീലകൻ പറയുന്നതിനനുസരിച്ച് പ്രകടനം നടത്തുന്ന തിരഞ്ഞെടുക്കപ്പെട്ട നായയ്‌ക്ക് രണ്ട് ഗ്രാം സ്വർണമാണ് സമ്മാനമായി ലഭിക്കുന്നത്.















