ഡെങ്കിപ്പനിയെ തുടർന്ന് ശുഭ്മാൻ ഗില്ലിന് ഏകദിന ലോകകപ്പിലെ അഫ്ഗാനിസ്ഥാനെതിരായ മത്സരവും നഷ്ടമാകും. അഫ്ഗാനിസ്ഥാനെതിരെ കളിക്കുന്ന മത്സരത്തിനായി താരം 10ന് ഡൽഹിയിലേക്ക് പുറപ്പെടില്ലെന്നും മത്സരത്തിൽ പങ്കെടുക്കില്ലെന്നും ബിസിസിഐ ഔദ്യോഗികമായാണ് അറിയിച്ചത്. മെഡിക്കൽ ടീമിന്റെ നീരിക്ഷണത്തിൽ താരം ചെന്നെയിൽ തുടരുമെന്നും ബിസിസിഐ എക്‌സിൽ കുറിച്ചു.
ഡെങ്കിപ്പനി ബാധിച്ചതിനെ തുടർന്ന് ഓസ്‌ട്രേലിയക്കെതിരായ ആദ്യ മത്സരവും താരത്തിന് നഷ്ടമായിരുന്നു. ഇന്നിംഗ്‌സിൽ ഗില്ലിന് പകരം ഇഷാൻ കിഷനാണ് ഓപ്പണറായി ഇറങ്ങിയത്. 2023ൽ ഏകദിനത്തിലെ ടോപ് സ്‌കോർ ആയ ഗിൽ 5 സെഞ്ച്വറികളും 5 അർദ്ധ സെഞ്ച്വറികളുമടക്കം 72.35 ശരാശരിയിൽ 1230 റൺസാണ് നേടിയത്. ഗില്ലിന്റെ അഭാവം വരുന്ന മത്സരങ്ങളിൽ ഇന്ത്യൻ പ്രതീക്ഷികൾക്ക് മങ്ങൽ ഏൽപ്പിച്ചേക്കും.