ഭുവനേശ്വർ സിംലിപാൽ നാഷണൽ പാർക്ക് ഒക്ടോബർ 14 ന് തുറക്കും. മൺസൂൺ കാരണം കഴിഞ്ഞ 5 മാസക്കാലമായി അടഞ്ഞു കിടക്കുകയായിരുന്നു. ഞായറാഴ്ച ഔദ്യോഗിക സ്ഥിതീകരണം പുറത്ത് വന്നു. ഏഷ്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ നാഷണൽ പാർക്കാണ് സിംലിപാൽ.
2750 .ചതുരശ്രകിലോ മീറ്ററിലായി വ്യാപിച്ച് കിടക്കുന്ന സിംലിപാൽ ഒഡീഷയിലെ മയൂർഭഞ്ച് ജില്ലയിലാണ് സ്ഥിതിചെയ്യുന്നത്. വിനോദസഞ്ചാരികൾക്ക് സിംലിപാലിലെ കാളിനിലി പിതിബട്ട എന്നിവിടങ്ങളിലൂടെ രാവിലെ 6 നും 9 നും ഇടയിൽ പാർക്കിലേക്ക് പ്രവേശിക്കാം. സന്ദർശകർക്ക് ഓൺലൈനിലൂടെ ടിക്കറ്റ് ബുക്ക് ചെയ്യാവുന്നതാണ്. പ്രദിദിനം 25 മുതൽ 35 വരെ വാഹനങ്ങളെ മാത്രമേ ഉള്ളലേക്ക് കടത്തി വിടുകയുള്ളു. സമ്പൂർണ പ്ലാസ്റ്റിക് നിരോധിത മേഖലയാണ് സിംലിപാൽ.
വിനോദ സഞ്ചാരികൾക്ക് എന്നും വിസ്മയം തീർത്തിരുന്ന സിംലിപാലിൽ വന്യ ജീവികൾക്ക് പുറമേ വൈവിദ്ധ്യമാർന്ന പുൽമേടുകൾ, സമൃദ്ധമായ പച്ചപ്പുകൾ, വെള്ളച്ചാട്ടങ്ങൾ, എന്നിങ്ങനെ വലിയ ജൈവ വൈവിദ്ധ്യം കൈമുതലായുള്ള മേഖലയാണ്. സിംലിപാൽ ദേശീയ ഉദ്യാനത്തിൽ മൊത്തം 42 ഇനം സസ്തനികളും 242 ഇനം പക്ഷികളും 30 ഇനം ഉരഗങ്ങളും സാന്നിദ്ധ്യം രേഖപ്പെടുത്തിയിട്ടുണ്ട് ഇതിനു പുറമേ 96 ഇനം ഓർക്കിടുകൾ ഉൾപ്പടെ 1076 സസ്യങ്ങളുടെ കലവറകൂടിയാണ് സിംലിപാൽ.















