ക്രിക്കറ്റ് ലോകകപ്പ് സംഘാടനത്തില്‍ ബിസിസിഐയെ വിമര്‍ശിച്ച് പാകിസ്താന്‍ മുന്‍ താരം മുഹമ്മദ് ഹഫീസ്. ഓക്ടോബര്‍ അഞ്ചിന് നരേന്ദ്ര മോദി സ്‌റ്റേഡിയത്തില്‍ ഇംഗ്ലണ്ട് ന്യുസീലന്‍ഡ് മത്സരത്തോടെയാണ് തുടക്കമായത്. മുന്‍ താരങ്ങളായ റാഷിദ് ലത്തീഫും ബാസിത് ഖാനും പങ്കെടുത്ത പാകിസ്ഥാനില്‍ നടന്ന ഒരു ക്രിക്കറ്റ് ഷോയിലായിരുന്നു ഹഫീസിന്റെ വിമര്‍ശനം.
‘ലോക കപ്പ് തുടങ്ങി നാലു ദിവസമായപ്പോഴേക്കും കണ്ടത്, മോശം സംഘാടനവും സംഘാടകരുടെ മോശം ആസൂത്രണവുമാണ്. രണ്ടാമതായി, കാണികളുടെ സഹകരണമില്ലായ്മയാണ്.
‘നിങ്ങള്‍ ഒരു ആഗോള ടൂര്‍ണമെന്റ് നടത്തുമ്പോള്‍, തീരുമാനങ്ങള്‍ എടുക്കുന്നത് ആഗോളതലത്തിലായിരിക്കണം. അല്ലാതെ ചെറിയ ഉദ്ദേശ്യങ്ങളോടെ ഒരിക്കലും വലിയ തീരുമാനങ്ങള്‍ എടുക്കാരുത്. അതാണ് ബിസിസിഐയുടെ ഭാഗത്ത് നിന്നുണ്ടായത്’- ഹഫീസ് പറഞ്ഞു.
ധര്‍മ്മശാലയിലെ ഔട്ട് ഫീള്‍ഡിനെക്കുറിച്ചും വ്യാപകമായ അധിക്ഷേപമാണ് പാക് താരം നടത്തിയത്. ടിക്കറ്റുകള്‍ പുറത്തിറക്കാനുള്ള കാലതാമസം, ഉയര്‍ന്ന വില, സ്റ്റേഡിയം സീറ്റുകളുടെ മോശം അവസ്ഥ, ടൂര്‍ണമെന്റിന് മുമ്പുള്ള ഷെഡ്യൂളുകളിലെ നിരന്തരമായ മാറ്റങ്ങള്‍ തുടങ്ങിയ ആരോപണങ്ങളും ഹഫീസ് ഉന്നയിച്ചു.
Former Pakistan captain Mohammad Hafeez criticises BCCI and management of this World Cup. He’s also shocked to see the crowd response 🔥🔥 #WorldCup2023 #CWC23 pic.twitter.com/23BTXQ7Nni
— Farid Khan (@_FaridKhan) October 9, 2023
“>