ഹമാസിനെ തുടച്ചു നീക്കാനുള്ള ശ്രമത്തിൽ ഇസ്രായേൽ; 48 മണിക്കൂറിനുള്ളിൽ അണിനിരത്തിയത് മൂന്ന് ലക്ഷം സൈനികരെ, ഹമാസിന്റെ 1290 കേന്ദ്രങ്ങൾ‌‌ ബോംബിട്ട് തകർത്ത് സൈന്യം
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ഹമാസിനെ തുടച്ചു നീക്കാനുള്ള ശ്രമത്തിൽ ഇസ്രായേൽ; 48 മണിക്കൂറിനുള്ളിൽ അണിനിരത്തിയത് മൂന്ന് ലക്ഷം സൈനികരെ, ഹമാസിന്റെ 1290 കേന്ദ്രങ്ങൾ‌‌ ബോംബിട്ട് തകർത്ത് സൈന്യം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 10, 2023, 08:42 am IST
FacebookTwitterWhatsAppTelegram

ടെൽ അവീവ്: ഇസ്രായേൽ ഹമാസിനെതിരെയുള്ള പ്രത്യാക്രമണത്തിനായി 48 മണിക്കൂറിനുള്ളിൽ 3,00,000 സൈനികരെയാണ് അണിനിരത്തിയത്. ഇസ്രായേൽ പ്രതിരോധ സേന ചുരുങ്ങിയ സമയത്തിനുള്ളിൽ ഇത്രയും സൈനികരെ കണ്ടെത്തുന്നത് ആദ്യമായാണെന്നും ഇസ്രായേൽ സൈനിക വക്താവ് ഡാനിയേൽ ഹ​ഗാരി പറഞ്ഞു.

ഇസ്രായേൽ പലസ്തീൻ അതിർത്തിയിലെ 24 പട്ടണങ്ങളിൽ 15 എണ്ണവും സൈന്യം ഒഴിപ്പിച്ചിട്ടുണ്ടെന്നും സ്ടെറോട്ട് ന​ഗരം മാത്രം ഇപ്പോൾ ഒഴിപ്പിക്കാൻ ചിന്തിച്ചിട്ടില്ലെന്നും ഹഗാരി പറഞ്ഞു. കഴിഞ്ഞ ദിവസം രാത്രി മുഴുവൻ ഗാസയിൽ കനത്ത ആക്രമണമാണ് ഇസ്രായേൽ നടത്തിയത്. ഹമാസിന്റെ പ്രധാന കേന്ദ്രങ്ങളെ ലക്ഷ്യമിട്ടായിരുന്നു ആക്രമണം. ഇതിനു പിന്നാലെ ​ഗാസയിൽ സമ്പൂർണ ഉപരോധവും ഏർപ്പെടുത്തിയിരിക്കുകയാണ്.

ഹമാസ് ആക്രമണത്തിൽ ഇരുവശങ്ങളിലുമായി കൊല്ലപ്പെട്ടവരുടെ എണ്ണം 1600 കടന്നു. ഹമാസിന്റെ 1290 കേന്ദ്രങ്ങൾ‌‌ ബോംബിട്ട് തകർത്തെന്ന് ഇസ്രായേൽ അറിയിച്ചു. ബന്ദികളെ മോചിപ്പിക്കാൻ തീവ്രശ്രമം നടത്തിവരികയാണെന്നും ഇസ്രയേൽ സൈന്യം പറഞ്ഞു. ഡസൻ കണക്കിന് ഇസ്രായേലികളെയാണ് ഹമാസും ഇസ്ലാമിക് ജിഹാദും ഗാസയിൽ തടവിലാക്കിയിരിക്കുന്നത്. സാധാരണക്കാരും സ്ത്രീകളും വൃദ്ധരും കൈക്കുഞ്ഞുങ്ങളും വികലാംഗരും വരെ ബന്ദികളാക്കപ്പെട്ടിട്ടുണ്ട്.

ഇസ്രായേലിൽ ഹമാസ് ഭീകരർ ഒളിവിൽ കഴിയുന്നുണ്ടെന്നാണ് സൂചന. ഇതിനിടെ ഇസ്രായേൽ ലെബനൻ അതിർത്തിയിലും ഏറ്റുമുട്ടൽ ആരംഭിച്ചു. ഹിസ്ബുല്ലയുടെ ഏഴ് പേരെ കൊലപ്പെടുത്തിയെന്നും ആറു ഇസ്രായേലികൾക്ക് പരിക്കേറ്റതായുമാണ് വിവരം.

Tags: Hamas Attack
ShareTweetSendShare

More News from this section

‘മൊജ്തബ ഖമേനി ഇറാനില്ലില്ല; പ്രസ്താവനകൾ പുതിയ ഐആർജിസി മേധാവി അഹ്മദ് വാഹിദിയും സംഘവും തയ്യാറാക്കുന്നത്’; ഇസ്രായേൽ സുരക്ഷാ വൃത്തങ്ങൾ

എഫ്ബിഐയുടെ മോസ്റ്റ് വാണ്ടഡ് പട്ടികയിലുണ്ടായിരുന്ന ഇന്ത്യൻ വംശജനായ ഗുണ്ട പിടിയിൽ; കാനഡ അതിർത്തിക്കടുത്ത് നാടകീയ അറസ്റ്റ്

ട്രക്ക് ഡ്രൈവർമാരായി ജോലി ചെയ്യുന്ന കുടിയേറ്റക്കാർക്ക് കുരുക്ക്; അമേരിക്കയിലെ കുടിയേറ്റ ഡ്രൈവർമാർക്ക് പകരം വിമുക്തഭടന്മാരെ നിയമിക്കുമെന്ന് ട്രംപ്, ലക്ഷക്കണക്കിന് ഇന്ത്യക്കാർക്ക് ആശങ്ക

യു.എസ്-ഇറാൻ യുദ്ധം ഏഴാം ദിവസത്തിലേക്ക്; തെക്കൻ ഇറാനിൽ വീണ്ടും വ്യോമാക്രമണം, പാലങ്ങൾ തകർന്നതായി റിപ്പോർട്ട്, പ്രത്യാക്രമണവുമായി ഇറാനും

വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റിന്റെ സുവർണ യുഗത്തിന് വിട; ഇതിഹാസ ഓൾറൗണ്ടർ സർ ഗാരി സോബേഴ്സ് (89) അന്തരിച്ചു, ടെസ്റ്റിലെ 365 റൺസും ഒരോവറിൽ ആറ് സിക്സും ഇന്നും ചരിത്രത്തിന്റെ ഭാഗം

മെക്‌സിക്കോയില്‍ 7.4 തീവ്രതയുള്ള വന്‍ ഭൂചലനം; തീരപ്രദേശങ്ങളില്‍ സുനാമി മുന്നറിയിപ്പ്; ജനങ്ങള്‍ പരിഭ്രാന്തിയില്‍

Latest News

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

സഹതാരങ്ങള്‍ക്കും ആരാധകര്‍ക്കുമായി ഹൃദയം തൊടുന്ന കുറിപ്പുമായി മെസ്സി; വിരമിക്കല്‍ സൂചനയോ എന്ന ചര്‍ച്ചകള്‍

ലോകം കാത്തിരുന്ന പോരാട്ടം ഇന്ന്; ലോകകിരീടത്തിനായി അര്‍ജന്റീനയും സ്പെയിനും നേര്‍ക്കുനേര്‍

‘സൽമാൻ ഖാന് ഇതെന്തുപറ്റി? ക്ഷീണിച്ച് പോയല്ലോ?’ നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആശങ്ക

കുട്ടികളുടെ ബാല്യം മൊബൈൽ ഫോണിൽ കുടുങ്ങുന്നുണ്ടോ? മാതാപിതാക്കൾ അറിയേണ്ട സത്യങ്ങൾ

ദാമ്പത്യജീവിതവും സോഷ്യൽ മീഡിയയും; സന്തോഷത്തിന്റെ താക്കോലോ? അതോ ബന്ധം തകർക്കുന്ന വില്ലനോ?

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies