ശ്രീലങ്കയ്‌ക്കെതിരെ പാകിസ്താന്റെ വിജയ ശില്പിയായ മുഹമ്മദ് റിസ്വാന്‍ സോഷ്യല്‍ മീഡിയയില്‍ എയറില്‍. പരിക്കിന്റെ കാര്യത്തിലെ വെളിപ്പെടുത്തലാണ് റിസ്വാനെ എയറിലെത്തിച്ചത്. മത്സരത്തിനിടെ താരം പേശി വലിവു മൂലം പലപ്പോഴും നിലത്ത് വീണതും വേദന കൊണ്ടു പുളയുന്നതും കാണാമായിരുന്നു. എതിര്‍ താരങ്ങളടക്കം താരത്തെ സഹായിക്കാന്‍ എത്തിയിരുന്നു.
എന്നാല്‍ മത്സര ശേഷം താരം പരിക്കിന്റെ കാര്യത്തില്‍ നടത്തിയ വെളിപ്പെടുത്തലാണ് പുലിവാല് പിടിക്കാന്‍ കാരണം. എന്നാല്‍ ചില സമയങ്ങളില്‍ തനിക്ക് വേദനയുണ്ടായിരുന്നു എന്നും ബാക്കി അഭിനയമാണെന്നും റിസ്വാന്‍ മത്സര ശേഷം തമാശയായി പറഞ്ഞു. 121 പന്തില്‍ എട്ടു ബൗണ്ടറികളും മൂന്നു സിക്സും സഹിതം പുറത്താകാതെ 131 റണ്‍സാണ് റിസ്വാന്‍ നേടിയത്.
”ക്രാമ്പ്‌സ് ഉണ്ടായിരുന്നു, പക്ഷേ ഇപ്പോള്‍ എനിക്ക് സുഖം തോന്നുന്നു. അത് ചിലപ്പോള്‍ സംഭവിക്കാറുണ്ട്. വേദനയുണ്ടായിരുന്നെങ്കിലും അതിനെതിരെ പോരാടി. ചിലപ്പോള്‍ വേദന ആയിരുന്നു, മറ്റു ചിലപ്പോള്‍ അഭിനയവും,”.
”കഠിനമായ ചെയ്‌സായിരുന്നു ഇത്. നമുക്ക് അത് നേടാന്‍ കഴിയുമെന്ന വിശ്വാസം ഉണ്ടായിരുന്നു. ഇതൊരു ടീം ഗെയിമായിരുന്നു, ഞങ്ങള്‍ക്ക് അത് ചെയ്യാന്‍ കഴിയുമെന്ന് ഞങ്ങള്‍ക്ക് അറിയാമായിരുന്നു. വിക്കറ്റ് മികച്ചതായിരുന്നു, രാജ്യത്തിനായി ഈ പ്രകടനം നടത്താന്‍ കഴിഞ്ഞതില്‍ അഭിമാനിക്കുന്നു ”-റിസ്വാന്‍ പറഞ്ഞു.















