മുംബൈ: വിമാനയാത്രക്കിടെ യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ യുവാവിനെ അറസ്റ്റ് ചെയ്ത് പോലീസ്. മിതാനഗർ സ്വദേശി ഫിറോസ് ഷെയ്‌ക്ക് നൂർ മുഹമ്മദ് ഷെയ്‌ക്ക് എന്ന 32-കാരനെയാണ് പോലീസ് അറസ്റ്റ്‌ചെയ്ത്. പൂനെയിൽ നിന്നും നാഗ്പൂരിലേക്ക് പോവുകയായിരുന്ന വിമാനത്തിലായിരുന്നു സംഭവം.
കഴഞ്ഞ ദിവസമായിരുന്നു പരാതിക്ക് ആസ്പദമായ സംഭവം നടന്നത്. സഹയാത്രികയായിരുന്ന 40-കാരിയെ നോക്കി യുവാവ് ലൈംഗിക ചേഷ്ടകൾ കാണിക്കുകയും ലൈംഗികാതിക്രമത്തിന് ശ്രമിക്കുകയുമായിരുന്നു. ഭയന്നു പോയ സ്ത്രീ സംഭവം വിമാന ജീവനക്കാരെ അറിയിക്കുകയും തുടർന്ന് സോനെഗാവ് പോലീസിൽ പരാതിപ്പെടുകയും ചെയ്തു. 40-കാരിയുടെ പരാതിയെ തുടർന്ന് ലൈംഗികാതിക്രമത്തിന് ഐപിസി സെഷൻ 354A, 509 തുടങ്ങിയ വകുപ്പുകൾ പ്രകാരം പ്രതിക്കെതിരെ കേസെടുത്തതായി പോലീസ് അറിയിച്ചു.