നിഗൂഡതകൾ തേടിയുള്ള മനുഷ്യന്റെ യാത്രകൾ ഒരിക്കലും അസ്തമിക്കുന്നില്ല. പല യാത്രകളും അവസാനിക്കുന്നത് ദുരൂഹമായി നില കൊള്ളുന്ന സ്ഥലങ്ങളുടേയോ വസ്തുക്കളുടെയോ മുന്നിലാണ്. ഉത്തരം കിട്ടാത്ത ചോദ്യങ്ങൾ പോലെ അവ നിലകൊള്ളുമ്പോൾ നാസ പങ്കുവച്ച അത്തരമൊരു ചിത്രമാണ് സമൂഹ മാദ്ധ്യമങ്ങളിൽ ഇപ്പോൾ വൈറലാകുന്നത്.
Enter if you dare ☠️
Deception Island, located off the Antarctic Peninsula, is one of the only places in the world where ships can sail directly into the center of an active volcano. #Landsat 8 captured this image in March of 2018. https://t.co/6RuDLUHC1s ⛴️🌋 pic.twitter.com/AQxE3zt2zi
— NASA Earth (@NASAEarth) October 7, 2023
2018 മാർച്ചിൽ നാസയുടെ ലാൻഡ്സാറ്റ് 8 എന്ന ഉപഗ്രഹം പകർത്തിയ ഡിസപ്ഷൻ ഐലാൻഡിന്റെ ചിത്രമാണ് ഇത്. അന്റാർട്ടിക്കയിലാണ് ഈ ദ്വീപ് സ്ഥിതി ചെയ്യുന്നത്. കഴിഞ്ഞ ഞാറാഴ്‌ച്ചയാണ് ചിത്രം നാസ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. ഈ ദ്വീപിന് എന്താ ഇത്ര വലിയ പ്രത്യേകത എന്നാവും നിങ്ങൾ ഇപ്പോൾ ചിന്തിക്കുന്നത്? ഒരു അഗ്‌നിപർവ്വതത്തിന്റെ കേന്ദ്രഭാഗത്തേക്ക് കപ്പലുകൾക്ക് നേരിട്ടു തുഴഞ്ഞു ചെല്ലാൻ സാധിക്കുന്ന ലോകത്തെ ഏക ദ്വീപ് ആണിത്. അന്റാർട്ടിക്കയിലെ രണ്ട് സജീവ അഗ്നി പർവ്വതങ്ങളിലൊന്നാണിത്. ഇരുപതിലേറെ തവണ ഈ അഗ്നി പർവ്വതം പൊട്ടിത്തെറിച്ചിട്ടുണ്ടെങ്കിലും ഇതിന്റെ മധ്യ ഭാഗത്തേക്ക് എങ്ങനെയാണ് കപ്പലുകൾക്ക് എത്തിച്ചേരാൻ കഴിയുന്നതെന്ന് ഇപ്പോഴും വ്യക്തതയില്ലാതെ നിലകൊള്ളുന്നു. ഇതുകൊണ്ടു തന്നെ നിരവധി വിനോദ സഞ്ചാരികളെയാണ് ദ്വീപ് സ്വാഗതം ചെയ്യുന്നത്.