ഇനി മെഡൽ മാത്രം പോരാ...! കായികതാരങ്ങളെ കൈയ്യൊഴിഞ്ഞ് കേരളം; അംഗീകാരവും ജോലിയും കിട്ടാൻ മുട്ടിലിഴയാനും യാചിക്കാനും പഠിക്കണോ
Wednesday, July 16 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home News Kerala

ഇനി മെഡൽ മാത്രം പോരാ…! കായികതാരങ്ങളെ കൈയ്യൊഴിഞ്ഞ് കേരളം; അംഗീകാരവും ജോലിയും കിട്ടാൻ മുട്ടിലിഴയാനും യാചിക്കാനും പഠിക്കണോ

Janam Web Desk by Janam Web Desk
Oct 11, 2023, 04:54 pm IST
FacebookTwitterWhatsAppTelegram

മുൻപൊക്കെ ജോലിയും അംഗീകാരവും ലഭിക്കാൻ മെഡൽ മാത്രം നേടിയാൽ മതിയായിരുന്നു. എന്നാൽ ഇപ്പോൾ കഥമാറി. സെക്രട്ടേറിയറ്റ് നടയിൽ ശയനപ്രദക്ഷണവും മുട്ടിലിഴയാനും കൈക്കൂപ്പി യാചിക്കാനും പഠിക്കാതെ മെഡൽ വാങ്ങിയിട്ട് ഒരു കാര്യമില്ലെന്നാണ് പുതു മൊഴി. കേരളത്തിലെ കായിക താരങ്ങളുടെ കാര്യമെടുത്തൽ പറയുന്നതിൽ ഒട്ടും അതിശയോക്തിയില്ല. എണ്ണിയാലൊടുങ്ങാത്ത കഥകളുണ്ടെങ്കിലും പുറത്തുവരുന്നത് ചുരുക്കം മാത്രം. കാരണം വേറൊന്നുമല്ല. ഗതികേട് കൊണ്ട് പുറത്തുപറഞ്ഞാൽ കായിക ജീവിതം അവിടെ തീരും.

ഇനി കാര്യത്തിലേക്ക് വരാം. ചരിത്രത്തിലെ ഏറ്റവും വലിയ സംഘവുമായി ഇന്ത്യ ഏഷ്യൻ ഗെയിംസിന് ഇറങ്ങിയപ്പോൾ ടീമിന് കരുത്തായി ഉണ്ടായിരുന്നത് 45 മലയാളി താരങ്ങളാണ്. ഗെയിംസ് ചരിത്രത്തിലെ കേരളത്തിന്റെ ഏറ്റവും വലിയ പങ്കാളിത്തം.രാജ്യത്തിനായി 13 ഇനങ്ങളിൽ മലയാളി താരങ്ങൾ കളത്തിലിറങ്ങി. 11 മെഡലുകളുമായാണ് അവർ തിരികെ കയറിയത്.

ഹോക്കിയിൽ ഒളിമ്പിക്‌സ് ടിക്കറ്റോടെ ചരിത്ര വിജയം സ്വന്തമാക്കിയപ്പോൾ ഗോൾവല കാത്തത് പി.ആർ. ശ്രീജേഷ് ആയിരുന്നു. പുരുഷന്മാരുടെ റിലേയിൽ സ്വർണം നേടിയ ഇന്ത്യൻ ടീമിലെ നാലു പേരിൽ മൂന്നും മലയാളികളായിരുന്നു: മുഹമ്മദ് അജ്മൽ, മുഹമ്മദ് അനസ്, അമോജ് ജേക്കബ്. ഇതിൽ അജ്മൽ മിക്‌സഡ് റിലേയിൽ വെള്ളിയും നേടി. സ്‌ക്വാഷിൽ സ്വർണമടക്കം ഇരട്ട നേട്ടവുമായി ദീപിക പള്ളിക്കലും തിളങ്ങി; ബാഡ്മിന്റൺ താരം എച്ച്.എസ് പ്രണോയിയും രണ്ട് മെഡൽ നേടി. ക്രിക്കറ്റിൽ മിന്നു മണിയും മലയാളി സാന്നിദ്ധ്യമായി, ലോംഗ് ജംപ് താരങ്ങളായ എം. ശ്രീശങ്കർ ആൻസി സോജൻ എന്നിവരും മുഹമ്മദ് അഫ്‌സൽ (അത്‌ലറ്റിക്‌സ്), എം.ആർ. അർജുൻ (ബാഡ്മിന്റൺ), ജിൻസൻ ജോൺസൺ (അത്‌ലറ്റിക്‌സ്) എന്നിവരും കേരളത്തിന് അഭിമാനമായി.

ഇതൊന്നും പെട്ടെന്നൊരു നാളുണ്ടായ നേട്ടങ്ങളല്ല. ഓരോ താരങ്ങളുടെയും അവരുടെ പരിശീലകരുടെയും കുടുംബത്തിന്റെയുമെല്ലാം കഠിന പ്രയത്‌നങ്ങളുടെയും പ്രാർഥനകളുടെയും പിന്തുണയുടെയുമെല്ലാം ഫലമായി സംഭവിച്ചതാണ്. എന്നാൽ ഇവരുടെ കഠിനാദ്ധ്വാനത്ത എന്തുകൊണ്ട് സർക്കാർ കണ്ടില്ലെന്ന് നടിക്കുന്നു… ഉത്തരമില്ല. ഇനി ഹെലികോപ്റ്റർ വാടകയ്‌ക്കെടുക്കുന്ന തിരക്കിൽ മറന്നതാണോ എന്ന് ചോദിച്ചാൽ.. അറിയാതെ അല്ല മനപൂർവ്വം എന്ന് പറയാം.

ദേശീയ, അന്തർദേശീയ കായിക മേളകളിൽ അഭിമാനാർഹമായ നേട്ടം സ്വന്തമാക്കുന്നവർക്ക് ഓരോ സംസ്ഥാന സർക്കാരുകളും പാരിതോഷികങ്ങൾ പ്രഖ്യാപിക്കാറുണ്ട്. കായിക മേഖലയിലെ പ്രതിഭകളെ ഇവിടെത്തന്നെ പിടിച്ചുനിറുത്തുന്നതിനായി അവർക്ക് ഉചിതമായ തൊഴിലും നൽകാറുണ്ട്. പക്ഷേ ഇവിടുത്തെ കാര്യം കായിക താരങ്ങൾ തന്നെ പറയുന്നു. ഒഡീഷയും തമിഴ്‌നാടും ഹരിയാനമുൾപ്പെടെയുളള സംസ്ഥാനങ്ങൾ കായിക താരങ്ങളെ ചേർത്തുപിടിക്കുമ്പോഴാണ് ഇവിടെ ചവിട്ടി താഴ്‌ത്തുന്നത്.ഇത്തവണ ഏഷ്യൻ ഗെയിംസിൽ ഇന്ത്യയ്‌ക്കായി മെഡൽ നേട്ടം കൈവരിച്ച മലയാളി താരങ്ങൾക്ക് പാരിതോഷികമോ എന്തിന് ഫോണിൽ വിളിച്ച് അഭിനന്ദിക്കാൻ പോലും സംസ്ഥാന സർക്കാർ തയ്യാറായിട്ടില്ല. വിവാദങ്ങൾ തലപൊക്കുമ്പോൾ ചില പ്രഖ്യാപനങ്ങൾ ഇനി വന്നേക്കാം. എങ്കിലും വാഗ്ദാനങ്ങളാകും കൂടുതൽ.

ആദ്യ ഘട്ടത്തിൽ സംസ്ഥാനം വിടുമെന്ന പ്രഖ്യാപനവുമായി സീനിയർ താരങ്ങളുമായി രംഗത്തെത്തിയതെങ്കിൽ ഉടൻ തന്നെ ജൂനിയർ താരങ്ങളും കേരളം വിടാനുളള സാദ്ധ്യതയേറാണ്. അഞ്ജു ബോബി ജോർജിനെ പോലുളള പലതാരങ്ങളും മറ്റ് സംസ്ഥാനങ്ങൾക്ക് വേണ്ടി കളത്തിലിറങ്ങിയത് ഈ അവസ്ഥ മനസിലാക്കിയത് കൊണ്ടാണ്. ഇക്കഴിഞ്ഞ ദിവസങ്ങളിലായി കേരളം വിടുമെന്ന് പ്രഖ്യാപിച്ച് അന്താരാഷ്‌ട്ര തലത്തിൽ കേരളത്തിന്റെ യശസ് ഉയർത്തി പിടിച്ച താരങ്ങൾ രംഗത്തെത്തിരുന്നു. എച്ച്.എസ് പ്രണോയ്, ജിൻസൺ ജോൺസൺ, എൽദോസ് പോൾ, അബ്ദുല്ല അബുബക്കർ എന്നിവരാണ് ഗതികേട് കൊണ്ട് വിളിച്ചുപറയേണ്ടിവന്ന ചുരുക്കം താരങ്ങൾ.
ഇനിയാരൊക്കെ എന്ന ചോദ്യത്തിന് ഉത്തരം ഉടനെ കായികകേരളം അറിയുമെന്നാണ് ഇവരിൽ ഒരാൾ ജനം ടിവിയോട് പ്രതികരിച്ചത്. 2018ലെ ഏഷ്യൻ ഗെയിംസ് മെഡൽ ജേതാക്കളായ പിയു ചിത്ര, വി.കെ വിസ്മയ, നീന എന്നിവർ ഇങ്ങോട്ട് പറഞ്ഞ ജോലിയെങ്കിലും ഞങ്ങൾക്ക് തരൂ എന്ന് പറഞ്ഞ് രംഗത്തെത്തിയിരുന്നു.

കേരളത്തിന് സ്വന്തമായൊരു സ്പോർട്സ് പോളിസിയില്ല. മറ്റ് സംസ്ഥാനങ്ങൾക്ക് അതുളളത് കൊണ്ടാണ് കായിക രംഗത്ത് അവർ മികച്ച മുന്നേറ്റം നടത്തുന്നത്. ഒളിമ്പിക്സ് മുന്നിൽ കണ്ട് മറ്റ് സംസ്ഥാനങ്ങൾ കായികതാരങ്ങൾക്ക് വലിയ പിന്തുണയാണ് നൽകുന്നത്. അത്രയമില്ലെങ്കിലും അൽപ്പമെങ്കിലും തരാൻ കേരളം തയ്യാറാകണമെന്നാണ് എൽദോസ് പോൾ പറഞ്ഞത്. അർജ്ജുന അവാർഡ് കിട്ടിയിട്ട് പോലും കേരളത്തിൽ നിന്ന് ആരും വിളിച്ചില്ല. സർക്കാർ പിന്തുണയ്‌ക്കാൻ തയ്യാറായൽ കേരളത്തിനായി ട്രാക്കിലിറങ്ങും. എനിക്കോ മറ്റുളളവർക്കോ വേണ്ടിയല്ല, കേരളത്തിലെ മുഴുവൻ കായികതാരങ്ങൾക്ക് വേണ്ടിയാണ് സംസാരിക്കുന്നത്. എൽദോ വ്യക്തമാക്കി. മെഡൽ നേട്ടം കഴിഞ്ഞ് കേരള സർക്കാരിൽ നിന്ന് ആരും വിളിച്ചില്ല. പതിനേഴാം വയസ് മുതൽ കേരളത്തിനായി ഓടുന്ന താരമാണ് ഞാൻ.ഇനി എന്താണ് പറയുക- ജിൻസൺ ജോൺസൺ.ഹൈക്കോടതി ചോദിച്ച പോലെ ഒറ്റ ചോദ്യമേ ഉള്ളൂ നിങ്ങളിനി ഇവിടെ നിന്നും കായിക താരങ്ങളെയും ഒടിച്ചേ അടങ്ങുള്ളോ..?

 

Tags: supportkeralaAthlets
ShareTweetSendShare

More News from this section

നെയ്യാറ്റിൻകരയിൽ മകന്റെ മർദ്ദനമേറ്റ അച്ഛൻ മരിച്ചു

ഭക്ഷണം നൽകിയില്ല; പൊള്ളലേൽപ്പിച്ചു; ഓട്ടിസം ബാധിച്ച ആറുവയസുകാരന് ക്രൂര മര്‍ദ്ദനം; രണ്ടാനമ്മ അറസ്റ്റിൽ

ഭർത്താവ് വീട്ടിൽ കൊണ്ടുവിട്ടു, പിന്നാലെ മടങ്ങിപ്പോയി ; നവവധു മുറിക്കുള്ളിൽ തൂങ്ങിമരിച്ച നിലയിൽ

നി​മി​ഷ​പ്രി​യ​യു​ടെ വ​ധ​ശി​ക്ഷ ബു​ധ​നാ​ഴ്ച ന​ട​പ്പാ​ക്കി​ല്ല; നീ​ട്ടി​വ​ച്ചെ​ന്ന് സ്ഥിരീകരിച്ച് കേന്ദ്രസർക്കാർ

ചിക്കൻപീസ് അധികമായി ചോദിച്ചു; യുവാവിനെ സുഹൃത്ത് കുത്തിക്കൊന്നു

പഠിക്കാൻ എന്ന് പേരിൽ ഫ്ലാറ്റ് വാടകയ്‌ക്കെടുത്തു; ലഹരി ഉപയോ​ഗവും വിൽപ്പനയും;. യുവതി ഉൾപ്പെടെ നാല് പേർ അറസ്റ്റിൽ

Latest News

‘ഇന്ത്യാസ് ഗോട്ട് ലേറ്റന്റ്’ വിവാദം; വനിതാ കമ്മീഷന് മുൻപാകെ ക്ഷമാപണം എഴുതിനൽകി സമയ് റെയ്‌ന

‘ബാക്ക്ബെഞ്ചർ’മാർ ഇനി വേണ്ട: സ്കൂളുകളിൽ കുട്ടികൾക്ക് U -ആകൃതിയിൽ ഇരിപ്പിടം ഒരുക്കാൻ തമിഴ്‍നാട്; പ്രചോദനമായത് മലയാള സിനിമ

വലിയ മനസുള്ള ആളാണെങ്കിൽ സ്വന്തം വീട്ടിൽ കൊണ്ടുപോയി ഭക്ഷണം നൽകൂ; തെരുവുനായകളുമായി ബന്ധപ്പെട്ട പരാതിയിൽ ഹർജിക്കാരനെ കുടഞ്ഞ് സുപ്രീംകോടതി

പ്രചരണങ്ങൾ വ്യാജം; സമൂസയ്‌ക്കും ജിലേബിക്കും മുന്നറിയിപ്പ് ലേബലുകൾ ആവശ്യമില്ല; പ്രസ്താവനയിറക്കി പിഐബി

മദ്രസാ വിദ്യാർത്ഥി ഹോസ്റ്റൽ മുറിയിൽ മരിച്ച നിലയിൽ ; ദുരൂഹത; അന്വേഷണം ആരംഭിച്ച് പൊലീസ്

ആനന്ദക്കണ്ണീരും അഭിമാനവും; ആക്സിയം-4 ദൗത്യം പൂർത്തിയാക്കിയ ശുഭാംശു ശുക്ലയുടെ തിരിച്ചുവരവ് ആഘോഷമാക്കി കുടുംബം

ഇന്ത്യയിലെ രണ്ടാമത്തെ വലിയ കേബിൾ പാലം കർണാടകയിലെ ശരാവതിയിൽ; ഉദ്‌ഘാടനം ചെയ്ത് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി

“ആത്മസമർപ്പണവും ധൈര്യവും ഭാരതീയർക്ക് എന്നെന്നും പ്രചോദനം”; ശുഭാംശു ശുക്ലയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies