ഇന്ത്യയെ ശത്രുരാജ്യമെന്ന് അധിക്ഷേപിച്ച് വിവാദത്തിലായ സാക്ക അഷ്‌റഫ് ഇന്ത്യയിലെത്തുന്നു. പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡ് തലവനായ അഷ്‌റഫ് എത്തുന്നത് 14ന് നരേന്ദ്ര മോദി സ്‌റ്റേഡിയത്തില്‍ നടക്കുന്ന ഇന്ത്യ-പാക് പോരാട്ടത്തിനാണ്. നാളെയാകും അഷ്‌റഫ് ഇന്ത്യയിലെത്തുക. ഇന്നാണ് വരാനിരുന്നതെങ്കിലും പാകിസ്താന്‍ മാദ്ധ്യപ്രവര്‍ത്തകരുടെ വിസയുമായി ബന്ധപ്പെട്ട് യാത്ര ഒരു ദിവസം കൂടി വൈകിപ്പിക്കുകയായിരുന്നു.
‘ഞാന്‍ ഇന്ത്യയിലേക്ക് പോകുന്നത് ടീമിനെ പ്രചോദിപ്പിക്കാനാണ്.ഇന്ത്യക്കെതിരായ മത്സരത്തിന് മുന്‍പ് എനിക്ക് അവരോട് പറയാനുള്ളത് പേടിയില്ലാതെ കളിക്കണം, ഈ ടൂര്‍ണമെന്റില്‍ ഉടനീളം- അഷ്‌റഫ് പറഞ്ഞു.
ഇന്ത്യയിലെത്തിയ പാകിസ്താന്‍ ക്രിക്കറ്റ് ടീമിന് ഊഷ്മള സ്വീകരണം നല്‍കിയതിന് പിന്നാലെയാണ് പിസിബി തലവന്‍ വിവാദ പരാമര്‍ശ?ം നടത്തിയത് ഇതിന് പിന്നാലെ വിവാദങ്ങള്‍ കടുത്തതോടെ പ്രസ്താവന തിരുത്തി തടിയൂരുകയായിരുന്നു. സ്വന്തം നാട്ടില്‍ നിന്നു പോലും അഷ്‌റഫിന് തെറി വിളികള്‍ ലഭിച്ചിരുന്നു.
ഇന്ത്യയെ ‘ദുഷ്മാന്‍ മുല്‍ക്ക്’ (ശത്രു രാജ്യം) എന്ന് പറഞ്ഞാണ് പിസിബി ചെയര്‍മാന്‍ അധിക്ഷേപിച്ചത്. പാക് മാദ്ധ്യമവുമായുള്ള അഭിമുഖത്തിനിടെയായിരുന്നു സാക്ക അഷ്റഫ് വിഷം ചീറ്റിയത്. പാകിസ്താന്‍ താരങ്ങളുടെ സെന്‍ട്രല്‍ കോണ്‍ട്രാക്ടും വേതനവുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുമ്പോഴായിരുന്നു അധിക്ഷേപം.
‘കളിക്കാര്‍ ‘ശത്രുരാജ്യത്തിലേക്കോ’ മത്സരം നടക്കുന്നിടത്തോ പോകുമ്പോള്‍ അവരുടെ മനോവീര്യം വര്‍ദ്ധിപ്പിക്കണം. അവര്‍ക്ക് മികച്ച പ്രകടനം നടത്താന്‍ ഞങ്ങള്‍ അവര്‍ക്ക് വളരെയധികം പിന്തുണ നല്‍കണം- അഷ്റഫ് പറഞ്ഞു.















