ഏതാണ്ട് പത്ത് വർഷം മുൻപ് വരെ വൃക്കയിലെ കല്ലുകള്‍ കേരളത്തില്‍ വിരളമായി കാണുന്ന രോഗമായിരുന്നു. എന്നാല്‍ കാലാവസ്ഥയിലുണ്ടായ മാറ്റങ്ങളും മാറിവന്ന ജീവിതശൈലികളും ഈ സ്ഥിതിക്ക് കാര്യമായ മാറ്റമുണ്ടാക്കി. സ്ത്രീകളെക്കാളും പുരുഷന്മാരെയാണ് കല്ലിന്റെ അസുഖം കൂടുതലായി അലട്ടുന്നത്. വൃക്കയിൽ കല്ലുള്ള ആളുകൾ ഒരു ദിവസം 7 മുതൽ 8 ഗ്ലാസ് വെള്ളം വരെ കുടിക്കണമെന്നാണ് ആരോഗ്യ വിദഗ്ധർ നിർദ്ദേശിക്കുന്നത്. ദിവസവും ധാരാളം വെള്ളം കുടിക്കുക. ഇതുവഴി ഈ കല്ലുകൾ മൂത്രത്തിലൂടെ പുറന്തള്ളാൻ സഹായിക്കും. വൃക്കയിലെ കല്ലുകളെ നീക്കം ചെയ്യാൻ സഹായിക്കുന്ന ഏറ്റവും ഫലപ്രദമായ ഒരു വീട്ടുവൈദ്യമാണ് വെള്ളം.
എന്നാൽ ഇതുപോലെ പ്രയോജനകരമായ മറ്റൊന്നാണ് തേങ്ങാ വെള്ളം. ഇത് കുടിക്കുന്നത് മൂത്രത്തിന്റെ അളവ് വര്‍ദ്ധിപ്പിക്കുകയും കല്ലുകള്‍ ഉണ്ടാക്കുന്ന ധാതുക്കളുടെ സാന്ദ്രത നേര്‍പ്പിക്കുകയും ചെയ്യും. തേങ്ങാ വെള്ളം കുടിയ്‌ക്കുന്നതിലൂടെ വൃക്കയിലെ കല്ലുകളെ തടയാന്‍ സഹായിക്കും. തേങ്ങാ വെള്ളത്തില്‍ അടങ്ങിയിരിക്കുന്ന നാരുകള്‍ ദഹനം മെച്ചപ്പെടുത്താനും സഹായകമാണ്.
തേങ്ങാ വെള്ളത്തില്‍ പൊട്ടാസ്യം, സോഡിയം, മഗ്‌നീഷ്യം എന്നിവ അടങ്ങിയിട്ടുണ്ട്. ഇവ ശരീരത്തിലെ ദ്രാവക സന്തുലിതാവസ്ഥ നിയന്ത്രിക്കാന്‍ സഹായിക്കുന്ന പ്രധാന ഇലക്ട്രോലൈറ്റുകളാണ്. ഇത് കൂടാതെ, തേങ്ങാവെള്ളം രക്തസമ്മര്‍ദ്ദം കുറയ്‌ക്കാനും സഹായകമാണ്. ഉയര്‍ന്ന പൊട്ടാസ്യത്തിന്റെ ഉള്ളടക്കമാണ് ഇതിന് കാരണം. ഇത് സോഡിയത്തിന്റെ ഫലങ്ങള്‍ സന്തുലിതമാക്കാൻ ഏറെ നല്ലതാണ്. വെറും വയറ്റില്‍ തേങ്ങാവെള്ളം കുടിക്കുന്നത് ഗുണം ചെയ്യുമെന്നാണ് പറയപ്പെടുന്നത്.
വൃക്ക രോഗികൾക്ക് മാത്രമല്ല ആന്റിഓക്സിഡന്റുകളുടെ ഉറവിടമായതിനാല്‍ ചര്‍മ്മ സംരക്ഷണത്തിനും തേങ്ങാ വെള്ളം നല്ലതാണ്. ചര്‍മ്മത്തിലെ കേടുപാടുകളില്‍ നിന്നും ഇവ സംരക്ഷിക്കും. ചര്‍മ്മത്തിന്റെ ആരോഗ്യത്തിന് ആവശ്യമായ വിറ്റാമിന്‍ സി, ഇ എന്നിവയും ഇതില്‍ അടങ്ങിയിട്ടുണ്ട്.















