ലോകകപ്പിലെ ഇന്ത്യ -പാകിസ്താൻ മത്സരത്തിന് മുന്നോടിയായി സ്‌പെഷ്യൽ ട്രെയിൻ സർവ്വീസ് ഒരുക്കി ഇന്ത്യൻ റെയിൽ വേ. വന്ദേഭാരത് ഉൾപ്പെടെയുളള ട്രെയിനുകളാണ് മത്സരം കാണുന്നതിനായി ആരാധകർക്കായി ക്രമീകരിച്ചിട്ടുളളത്. മുംബൈ- അഹമ്മദാബാദ് റൂട്ടിലാണ് ഇത്. പശ്ചിമ റെയിവേ ഇത് ആദ്യമായാണ് ഒരു കായിക മത്സരത്തിന് വേണ്ടി രണ്ട് പ്രധാന നഗരങ്ങളെ കേന്ദ്രീകരിച്ച് സ്‌പെഷ്യൽ ട്രെയിൻ സർവ്വീസ് നടത്തുന്നത്.
ഓക്ടോബർ 13ന് രാത്രി 10 മണിക്ക് മുംബൈയിൽ നിന്ന് പുറപ്പെടുന്ന ട്രെയിൻ രാവിലെ 6 മണിക്ക് അഹമ്മദാബാദിൽ എത്തിച്ചേരും. മുംബൈയിൽ നിന്ന് മത്സരദിവസം രാവിലെ പുറപ്പെട്ട് ഉച്ചയോടെ അഹമ്മദാബാദിൽ എത്തുന്ന വന്ദേഭാരത് എക്‌സ്പ്രസും മത്സരത്തിന് മുന്നോടിയായി ക്രമീകരിച്ചിട്ടുണ്ട്. സൂറത്ത്, വഡോദര, ആനന്ദ്, ബറൂച്ച് എന്നിവിടങ്ങളിൽ ഈ ട്രെയിനുകൾക്ക് സ്‌റ്റോപ് ഉണ്ടായിരിക്കും എന്നാണ് റെയിൽ വേ വൃത്തങ്ങൾ സൂചിപ്പിക്കുന്നത്.