മനുഷ്യൻ കൃഷിയുമായി ബന്ധപ്പെട്ട കാലത്തോളം തന്നെ പഴക്കമുണ്ട് അമരാന്ത് എന്ന മുള്ളൻ ചീരക്ക്. ഏകദേശം 8000 വർഷങ്ങളായി മനുഷ്യൻ ഇത് കൃഷിചെയ്യുന്നതായി അനുമാനിക്കുന്നു. പ്രോട്ടീൻ നാരുകളാൽ സമ്പന്നമാണ് അമരാന്ത്. അതുകൊണ്ട് തന്നെ ഇതിനെ ഒരു മഹത്തായ ഭക്ഷണമായി കണക്കാക്കുന്നു.
കൊളസ്‌ട്രോളിന്റ അളവ് കുറയ്‌ക്കാൻ ഏറെ സഹായിക്കുന്ന ഒരു ഭക്ഷണമാണ് മുള്ളൻ ചീര. അമരാന്തിൽ അടങ്ങിയിരിക്കുന്ന ഫൈറ്റോസ്റ്റെറോളുകളും ലോ ഡെൻസിറ്റി ലിപ്പോപ്രോട്ടീനുകളും (എൽഡിഎൽ) കൊളസ്‌ട്രോളിന്റെ അളവ് കുറയ്‌ക്കുന്നതിന് സഹായിക്കും. ഒരു പഠന റിപ്പോർട്ട് അനുസരിച്ച്, അമരാന്ത് കൊണ്ടുള്ള എണ്ണ ഉപയോഗിച്ചാൽ ശരീരത്തിലെ കൊളസ്‌ട്രോളും ചീത്ത കൊളസ്‌ട്രോളും യഥാക്രമം 15% -ഉം 22% ഉം ആയി കുറയും.
ദഹനത്തിനും ഗുണപ്രദമായ ഒന്നാണ് മുള്ളൻ ചീര. ഇതിൽ അടങ്ങിയിരിക്കുന്ന നാരുകൾ ദഹന വ്യവസ്ഥയെ ത്വരിതപ്പെടുത്തുന്നു. ഇരുമ്പിന്റ അംശം ധാരാളം അടങ്ങിയിരിക്കുന്നതിനാൽ ഹീമോഗ്ലോബിന്റ ഉത്പാദനത്തെയും സഹായിക്കും. വിളർച്ച പോലുള്ള ആരോഗ്യ
പ്രശ്‌നങ്ങൾ ഇത് പരിഹരിക്കുന്നു.
വിറ്റാമിൻ സി ധാരാളമായി അടങ്ങിയിട്ടുള്ളതിനാൽ പ്രതിരോധ ശേഷിയും വർദ്ധിപ്പിക്കും. മുറിവുകൾ ഉണങ്ങുന്നതിനും അണു ബാധയെ ചെറുക്കുവാനും ഇത് സഹായകരമാണ്. 100 മുള്ളൻ ചീരയിൽ 70 ഗ്രാം വൈറ്റമിൻ സി അടങ്ങിയിരിക്കുന്നു. ആന്റി ഓക്‌സിഡന്റുകളുടെ സാന്നിധ്യം ഫ്രീ റാഡിക്കിളുകൾ കുറയ്‌ക്കുന്നു. ഇത് യുവത്വം നിലനിർത്തും.
കൊഴുപ്പ് കുറഞ്ഞതും കൊളസ്ട്രോൾ സീറോ ആയതിനാലും അമരാന്ത് ഭക്ഷണത്തിൽ ചേർക്കുന്നത് ശരീരഭാരം കുറയ്‌ക്കാൻ സഹായിക്കും. നാരുകളും പ്രോട്ടീനും അടങ്ങിയ ഈ ധാന്യങ്ങൾ കൂടുതൽ നേരം ആരോഗ്യവാനായി ഇരിക്കാൻ സഹായിക്കുന്നു.