തൃശൂർ: കേരള കലാമണ്ഡലത്തിൽ എബിവിപിക്ക് ചരിത്ര വിജയം. രണ്ട് സീറ്റുകളിൽ എബിവിപി സ്ഥാനാർഥികൾ വിജയിച്ചു. ചരിത്രത്തിൽ ആദ്യമായാണ് കലാമണ്ഡലത്തിൽ എബിവിപി വിജയിക്കുന്നത്. എബിവിപി പാനലിലെ കൃഷ്ണദാസ്, ആനന്ദകൃഷ്ണൻ എന്നിവരാണ് വിജയിച്ചത്. എക്സിക്യൂട്ടീവ് ബോർഡ് അംഗങ്ങളായാണ് ഇരുവരും തിരഞ്ഞെടുക്കപ്പെട്ടത്.















