തിരുവനന്തപുരം: വിദ്യാരംഭ ചടങ്ങുകൾക്കായി രാജ്ഭവൻ ഒരുങ്ങുന്നു. ഒക്ടോബർ 24ാം തിയതി രാവിലെ നടങ്ങുന്ന ചടങ്ങിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ കുട്ടികളെ ആദ്യാക്ഷരം എഴുതിക്കും. ഇത് ആദ്യമായാണ് രാജ് ഭവനിൽ വിദ്യാരംഭ ചടങ്ങുകൾ നടക്കുന്നത്.
മുൻകൂട്ടി രജിസ്റ്റർ ചെയ്യുന്ന കുട്ടികൾക്കാണ് രാജ്ഭവനിൽ നടക്കുന്ന വിദ്യാരംഭത്തിന് അവസരം ലഭിക്കുക. ഒക്ടോബർ 20 ാം തിയതി വരെ രജിസ്റ്റർ ചെയ്യാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്കായി ഫോൺ: 0471-2721100 എന്ന നമ്പറിൽ ബന്ധപ്പെടുക.















