അഹമ്മദാബാദ്: ലോകകപ്പിലെ തീപാറും പോരാട്ടത്തിൽ ഇന്ത്യക്ക് ടോസ്. ടോസ് നേടിയ ഇന്ത്യ പാകിസ്താനെ ബാറ്റിംഗിന് അയക്കുകയായിരുന്നു. ഡെങ്കിപ്പനിയെ തുടർന്ന് ലോകകപ്പിലെ ആദ്യ രണ്ട് മത്സരങ്ങൾ നഷ്ടമായ ശുഭ്മാൻ ഗിൽ ഇലവനിൽ തിരിച്ചെത്തിയിട്ടുണ്ട്. ഇതോടെ ഇഷാൻ കിഷൻ പ്ലേയിംഗ് ഇലവനിൽ നിന്ന് പുറത്തായി. ശുഭ്മാൻ ഗിൽ സ്‌പെഷ്യൽ പ്ലേയറാണെന്നും ഈ ഗ്രൗണ്ടിൽ ഗില്ലിന്റെ റെക്കോർഡ് പരിശോധിക്കുമ്പോൾ താരത്തിനെ പുറത്തിരുത്താൻ ആകില്ലെന്നും ടോസിന് ശേഷം ഇന്ത്യൻ നായകൻ പറഞ്ഞു. ശ്രീലങ്കക്കെതിരെ അവസാന മത്സരം കളിച്ച ടീമിൽ മാറ്റങ്ങളൊന്നുമില്ലാതെയാണ് പാകിസ്ഥാൻ ഇറങ്ങുന്നത്.
ടീം
ഇന്ത്യ: രോഹിത് ശർമ്മ (സി), ശുഭ്മാൻ ഗിൽ, വിരാട് കോഹ്ലി, ശ്രേയസ് അയ്യർ, കെ എൽ രാഹുൽ, ഹാർദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, ശാർദുൽ താക്കൂർ, കുൽദീപ് യാദവ്, ജസ്പ്രീത് ബുമ്ര, മുഹമ്മദ് സിറാജ്
പാകിസ്താൻ: അബ്ദുല്ല ഷഫീഖ്, ഇമാം ഉൾ ഹഖ്, ബാബർ അസം(സി), മുഹമ്മദ് റിസ്വാൻ(പ), സൗദ് ഷക്കീൽ, ഇഫ്തിഖർ അഹമ്മദ്, ഷദാബ് ഖാൻ, മുഹമ്മദ് നവാസ്, ഹസൻ അലി, ഷഹീൻ അഫ്രീദി, ഹാരിസ് റൗഫ്