അഹമ്മദാബാദ്: മികച്ച സ്കോറിലേക്ക് കുതിക്കുകയായിരുന്ന പാകിസ്താന് കൂച്ചുവിലങ്ങിട്ട് മുഹമ്മദ് സിറാജ്. അര്‍ദ്ധ സെഞ്ച്വറി പൂര്‍ത്തിയാക്കിയ ബാബറിനെയാണ് താരം കൂടാരം കയറ്റി നിർണായക കൂട്ടുകെട്ട് പൊളിച്ചത്. മുപ്പതാം ഓവറിലാണ് മുഹമ്മദ് റിസ്വാന്‍ ബാബര്‍ കൂട്ടുകെട്ട് പൊളിക്കാന്‍ സിറാജിനെ രോഹിത് പന്ത് എല്‍പ്പിച്ചത്. താരത്തിന്റെ രണ്ടാം സ്പെല്ലായിരുന്നു ഇത്. ഈ നീക്കമാണ് പാകിസ്താന്റെ തകർച്ചയ്‌ക്ക് തുടക്കമിട്ടത്.ഒമ്പത് റണ്‍സിനിടെ നാല് വിക്കറ്റ് പിഴുതാണ് ഇന്ത്യ പാകിസ്താനെ തകര്‍ച്ചയിലേക്ക് തള്ളിവിട്ടത്.തേര്‍ഡ് മാനില്‍ കളിക്കാന്‍ ശ്രമിച്ച ബാബറിന്റെ ഓഫ് സ്റ്റമ്പ് ഇളക്കിയാണ് സിറാജ് നിര്‍ണായക കൂട്ടുകെട്ട് പൊളിച്ചത്.
58 പന്തില്‍ ഏഴ് ബൗണ്ടറിയോടെ 50 റണ്‍സെടുത്താണ് ബാബര്‍ മടങ്ങിയത് ഇത്തവണത്തെ ലോകകപ്പിലെ ആദ്യ അര്‍ദ്ധ ശതകമായിരുന്നു ഇത്. തൊട്ടു പിന്നാലെ സൗദ് ഷക്കീലിനെ വിക്കറ്റിന് മുന്നില്‍ കുടുക്കി കുല്‍ദീപ് യാദവ് ഇന്ത്യക്ക് നാലാം വിക്കറ്റും സമ്മാനിച്ചു. 6 റണ്‍സായിരുന്നു സൗദ് ഷക്കീലിന്റെ സമ്പാദ്യം. അതേ ഓവറിൽ തന്നെ ഇഫ്തിഖർ അഹമ്മദിന്റെ കുറ്റി തെറിപ്പിച്ച് യാദവ് പാകിസ്താനെ ഒരു തകർച്ചയിലേക്കും തള്ളിയിട്ടു.
154 ന് രണ്ടെന്ന നിലയില്‍ നിന്ന് 171-7 എന്ന നിലയിലേക്ക് വീഴുകയായിരുന്നു പാകിസ്താന്‍. 34 ഓവർ പൂർത്തിയാകുമ്പാേൾ ഇന്ത്യ മത്സരത്തിന്റെ പിടിമുറുക്കി. ക്യാപ്റ്റൻ രോഹിത് ബുംറയെ തിരികെ വിളിച്ചപ്പോൾ. റിസ്വാന്റെ ഓഫ് സ്റ്റമ്പ് പിഴുതാണ് ബുംറ ക്യാപ്റ്റന്റെ പ്രതീക്ഷ കാത്തത്. 49 റൺസിനായിരുന്നു റിസ്വാൻ കൂടാരം കയറിയത്. ഷദാബ് ഖാനെയും ബൗള്‍ഡാക്കി ഏഴാം വിക്കറ്റും ബുംറ സമ്മാനിച്ചു.അഞ്ചു പന്തില്‍ രണ്ടു റണ്‍സുമായാണ് ഷദാബ് മടങ്ങിയത്.
24 പന്തില്‍ 20 റണ്‍സെടുത്ത അബ്ദുള്ള ഷഫീഖിനെ മുഹമ്മജ് സിറാജ് വിക്കറ്റിന് മുന്നില്‍ കുടുക്കിയപ്പോള്‍ ഇമാം ഉള്‍ ഹഖിനെ കെ.എല്‍ രാഹുലിന്റെ കൈയിലെത്തിച്ചാണ് ഹാര്‍ദിക് ഇന്ത്യക്ക് രണ്ടാം വിക്കറ്റ് സമ്മാനിച്ചത്.
13 ഓവറില്‍ ഹര്‍ദിക്കിനെ ബൗണ്ടറി പായിച്ച തൊട്ടടുത്ത പന്തിലാണ് ഇമാമിനെ ഓള്‍റൗണ്ടര്‍ കൂടാരം കയറ്റിയത്. വിക്കറ്റ് വീണ പിന്നാലെ താരത്തിന് ഒരു സെന്റ് ഓഫ് നല്‍കാനും ഹാര്‍ദിക് മറന്നില്ല. ബൗണ്ടറിയടിച്ച തൊട്ടടുത്ത പന്തില്‍ താരം പന്ത് മുഖത്തോട് ചേര്‍ത്ത് വച്ച് എന്തോ പറയുന്നത് കാണാമായിരുന്നു. ഇതിന് പിന്നാലെയാണ് വിക്കറ്റ് വീണത്.
Shaandaar…………. And its 6th wicket, what a bowling by #Jaspreet . Today world will experience one of the most crucial match between India and Pakistan. #IndiaVsPakistan #ICCCricketWorldCup23 @Jaspritbumrah93 @mdsirajofficial@BCCI#IndiavsPak@imkuldeep18 pic.twitter.com/TrRdwo2jtQ
— Rafique Ahmad रफ़ीक अहमद رفیق احمد (@TheRafiqueAhmad) October 14, 2023
“>
MIYAN MAGIC!!
Was looking a little nervous at the beginning!! Awesome comeback by our spearhead!!#Siraj #IndiaVsPakistan https://t.co/st9o4Sbl6P
— Anirudh Reddy Podduturi (@AnirudhPReddy) October 14, 2023
“>















