യു മിസ് ഐ ഹിറ്റ്..!ബാബറിന്റെ കുറ്റിയിളക്കി സിറാജ്, റിസ്വാന്റെ ഓഫ് സ്റ്റമ്പ് പിഴുത് ബുംറ; പാകിസ്താന്‍ തരിപ്പണം
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News

യു മിസ് ഐ ഹിറ്റ്..!ബാബറിന്റെ കുറ്റിയിളക്കി സിറാജ്, റിസ്വാന്റെ ഓഫ് സ്റ്റമ്പ് പിഴുത് ബുംറ; പാകിസ്താന്‍ തരിപ്പണം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 14, 2023, 04:51 pm IST
FacebookTwitterWhatsAppTelegram

അഹമ്മദാബാദ്: മികച്ച സ്കോറിലേക്ക് കുതിക്കുകയായിരുന്ന പാകിസ്താന് കൂച്ചുവിലങ്ങിട്ട് മുഹമ്മദ് സിറാജ്. അര്‍ദ്ധ സെഞ്ച്വറി പൂര്‍ത്തിയാക്കിയ ബാബറിനെയാണ് താരം കൂടാരം കയറ്റി നിർണായക കൂട്ടുകെട്ട് പൊളിച്ചത്. മുപ്പതാം ഓവറിലാണ് മുഹമ്മദ് റിസ്വാന്‍ ബാബര്‍ കൂട്ടുകെട്ട് പൊളിക്കാന്‍ സിറാജിനെ രോഹിത് പന്ത് എല്‍പ്പിച്ചത്. താരത്തിന്റെ രണ്ടാം സ്പെല്ലായിരുന്നു ഇത്.  ഈ നീക്കമാണ് പാകിസ്താന്റെ തകർച്ചയ്‌ക്ക് തുടക്കമിട്ടത്.ഒമ്പത് റണ്‍സിനിടെ നാല് വിക്കറ്റ് പിഴുതാണ് ഇന്ത്യ  പാകിസ്താനെ തകര്‍ച്ചയിലേക്ക് തള്ളിവിട്ടത്.തേര്‍ഡ് മാനില്‍ കളിക്കാന്‍ ശ്രമിച്ച ബാബറിന്റെ ഓഫ് സ്റ്റമ്പ് ഇളക്കിയാണ് സിറാജ് നിര്‍ണായക കൂട്ടുകെട്ട് പൊളിച്ചത്.

58 പന്തില്‍ ഏഴ് ബൗണ്ടറിയോടെ 50 റണ്‍സെടുത്താണ് ബാബര്‍ മടങ്ങിയത് ഇത്തവണത്തെ ലോകകപ്പിലെ ആദ്യ അര്‍ദ്ധ ശതകമായിരുന്നു ഇത്. തൊട്ടു പിന്നാലെ സൗദ് ഷക്കീലിനെ വിക്കറ്റിന് മുന്നില്‍ കുടുക്കി കുല്‍ദീപ് യാദവ് ഇന്ത്യക്ക് നാലാം വിക്കറ്റും സമ്മാനിച്ചു. 6 റണ്‍സായിരുന്നു സൗദ് ഷക്കീലിന്റെ സമ്പാദ്യം. അതേ ഓവറിൽ തന്നെ ഇഫ്തിഖർ അഹമ്മദിന്റെ കുറ്റി തെറിപ്പിച്ച് യാദവ് പാകിസ്താനെ ഒരു തകർച്ചയിലേക്കും തള്ളിയിട്ടു.

154 ന് രണ്ടെന്ന നിലയില്‍ നിന്ന് 171-7 എന്ന നിലയിലേക്ക് വീഴുകയായിരുന്നു പാകിസ്താന്‍. 34 ഓവർ പൂർത്തിയാകുമ്പാേൾ ഇന്ത്യ മത്സരത്തിന്റെ പിടിമുറുക്കി.  ക്യാപ്റ്റൻ രോഹിത് ബുംറയെ തിരികെ വിളിച്ചപ്പോൾ. റിസ്വാന്റെ ഓഫ് സ്റ്റമ്പ് പിഴുതാണ് ബുംറ ക്യാപ്റ്റന്റെ പ്രതീക്ഷ കാത്തത്. 49 റൺസിനായിരുന്നു റിസ്വാൻ കൂടാരം കയറിയത്. ഷദാബ് ഖാനെയും ബൗള്‍ഡാക്കി ഏഴാം വിക്കറ്റും ബുംറ സമ്മാനിച്ചു.അഞ്ചു പന്തില്‍ രണ്ടു റണ്‍സുമായാണ് ഷദാബ് മടങ്ങിയത്.

24 പന്തില്‍ 20 റണ്‍സെടുത്ത അബ്ദുള്ള ഷഫീഖിനെ മുഹമ്മജ് സിറാജ് വിക്കറ്റിന് മുന്നില്‍ കുടുക്കിയപ്പോള്‍ ഇമാം ഉള്‍ ഹഖിനെ കെ.എല്‍ രാഹുലിന്റെ കൈയിലെത്തിച്ചാണ് ഹാര്‍ദിക് ഇന്ത്യക്ക് രണ്ടാം വിക്കറ്റ് സമ്മാനിച്ചത്.

13 ഓവറില്‍ ഹര്‍ദിക്കിനെ ബൗണ്ടറി പായിച്ച തൊട്ടടുത്ത പന്തിലാണ് ഇമാമിനെ ഓള്‍റൗണ്ടര്‍ കൂടാരം കയറ്റിയത്. വിക്കറ്റ് വീണ പിന്നാലെ താരത്തിന് ഒരു സെന്റ് ഓഫ് നല്‍കാനും ഹാര്‍ദിക് മറന്നില്ല. ബൗണ്ടറിയടിച്ച തൊട്ടടുത്ത പന്തില്‍ താരം പന്ത് മുഖത്തോട് ചേര്‍ത്ത് വച്ച് എന്തോ പറയുന്നത് കാണാമായിരുന്നു. ഇതിന് പിന്നാലെയാണ് വിക്കറ്റ് വീണത്.

Shaandaar…………. And its 6th wicket, what a bowling by #Jaspreet . Today world will experience one of the most crucial match between India and Pakistan. #IndiaVsPakistan #ICCCricketWorldCup23 @Jaspritbumrah93 @mdsirajofficial@BCCI#IndiavsPak@imkuldeep18 pic.twitter.com/TrRdwo2jtQ

— Rafique Ahmad रफ़ीक अहमद رفیق احمد (@TheRafiqueAhmad) October 14, 2023

“>

MIYAN MAGIC!!

Was looking a little nervous at the beginning!! Awesome comeback by our spearhead!!#Siraj #IndiaVsPakistan https://t.co/st9o4Sbl6P

— Anirudh Reddy Podduturi (@AnirudhPReddy) October 14, 2023

“>

 

 

 

 

 

Tags: PakistanIndiaworlcupWC2023
ShareTweetSendShare

More News from this section

“ഭാരം എത്രയുണ്ട്…”; ​നടി ​ഗൗരി കിഷനോട് ഓൺലൈൻ മാദ്ധ്യമപ്രവർത്തകന്റെ ചോദ്യം, വിമർശിച്ച് ഖുശ്ബു

ആര്‍ത്തവം കഴിഞ്ഞോ എന്ന് അയാൾ ചോദിച്ചു? നെഞ്ചോട് ചേർത്ത് പിടിക്കും; മുൻ സെലക്ടർക്കെതിരേ ലൈംഗിക പീഡനാരോപണവുമായി ബംഗ്ലാദേശ് വനിതാ ക്രിക്കറ്റ് താരം

ഭ​ഗവാന്റെ 60 പവൻ സ്വർണം മോഷ്ടിച്ച മുൻ എക്സിക്യൂട്ടിവ് ഓഫീസർക്ക് ദേവസ്വം ബോർഡിന്റെ സംരക്ഷണം; വിനോദിനെ പിടികൂടാതെ പൊലീസിന്റെ ഒത്തുകളി

കൂട്ടത്തിലൊരാൾ മരിച്ചു എന്നറിഞ്ഞ ഉടൻ സംഭവസ്ഥലത്തു നിന്നും സുഹൃത്തുക്കൾ കാറിൽ രക്ഷപെട്ടു: മഹേഷ് തമ്പിയുടെ ദുരൂഹ മരണം അന്വേഷിക്കണമെന്ന ആവശ്യവുമായി നാട്ടുകാർ

മകന്റെ ചോറൂണിനിടെ യുവാവ് ജീവനൊടുക്കി; കടബാധ്യത കാരണം ജീവിതം അവസാനിപ്പിക്കുകയാണെന്ന് കുറിപ്പ് 

‘ഇ ഡി ലോകത്തിന് മാതൃക’; ഇന്ത്യയുടെ അന്വേഷണ ഏജൻസിയെ പ്രശംസിച്ച് ഫിനാൻഷ്യൽ ആക്ഷൻ ടാസ്‌ക് ഫോഴ്സ്

Latest News

പുരുഷന്മാർക്ക് ഇടയ്‌ക്കിടെ ‘ ആർത്തവം’ വരണം: രശ്മിക മന്ദാന; ചേരിതിരിഞ്ഞ് നെറ്റിസൺമാർ

രക്തത്തിലെ പഞ്ചസാരയുടെ അളവ് എളുപ്പത്തിൽ കണ്ടെത്താൻ പുതിയ ഉപകരണം വികസിപ്പിച്ചെടുത്ത് ചെന്നൈ ഐഐടി

നിങ്ങളെ വിജയിയായി തിരഞ്ഞെടുത്തു അഭിനന്ദങ്ങൾ എന്ന് പറഞ്ഞ് സന്ദേശം വരും; ഇതെന്ത് സംഭവമാണെന്ന് എനിക്ക് അറിയില്ല; തന്റെ പേരിൽ സാമ്പത്തിക തട്ടിപ്പ് നടക്കുന്നതായി നടൻ ഗിന്നസ് പക്രു

പൊതുസ്ഥലങ്ങളിൽ അലഞ്ഞുതിരിയുന്ന നായ്‌ക്കളെയും കന്നുകാലികളെയും നീക്കം ചെയ്യാൻ സുപ്രീം കോടതി ഉത്തരവ്

വന്ദേ മാതരത്തിന്റെ 150-ാം വാര്‍ഷികാഘോഷങ്ങൾക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി തുടക്കം കുറിച്ചു , നാണയവും സ്റ്റാമ്പും പുറത്തിറക്കി

257 പേരുടെ രക്തം വീണ അൽ ഹുസൈനിയിലെ ഫ്ലാറ്റ്; മുംബൈ സ്ഫോടനത്തിന്റെ സൂത്രധാരൻ ടൈ​ഗ‍ർ മേമന്റെയും കുടുംബത്തിന്റെയും  സ്വത്തുക്കൾ ലേലത്തിന്​​

അവാര്‍ഡ് കുതന്ത്രങ്ങള്‍ക്കെതിരെ സാംസ്‌കാരിക കേരളം പ്രതികരിക്കണം- തപസ്യ

ഫ്ലാറ്റിലെ ലഹരി ഉപയോഗം സ​മീ​ർ താ​ഹി​റിന്റെ സമ്മതത്തോടെ; ഖാ​ലി​ദ് റ​ഹ്മാ​നും അ​ഷ്റ​ഫ് ഹം​സ​യും പ്ര​തി​ക​ളാ​യ ക​ഞ്ചാ​വ് കേ​സ്; എ​ക്സൈ​സ് കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies