ഇന്ത്യൻ നാവികസേനയിൽ നിരവധി ഒഴിവുകൾ; അവസാന തീയതി ഒക്ടോബർ 29

Published by
Janam Web Desk

2024 ജൂൺ മുതൽ ആരംഭിക്കുന്ന ഷോർട്ട് സർവീസ്  കമ്മീഷൻ (എസ്എസ് സി) ഗ്രാന്റിനായി നാവികസേന അപേക്ഷ ക്ഷണിച്ചു. അവിവാഹിതരായ പുരുഷന്മാർക്കും അവിവാഹിതരായ സ്ത്രീകൾക്കും അപേക്ഷിക്കാവുന്നതാണ്. പ്രോഗ്രാമിന്റെ പരിശീലനം കണ്ണൂരിലെ ഏഴിമല ഇന്ത്യൻ നേവൽ അക്കാദമി  ക്യാമ്പസിലായിരിക്കും.

ഒക്ടോബർ 29-നകം ഇന്ത്യൻ നേവിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി അപേക്ഷ സമർപ്പിക്കാവുന്നതാണ്. 224 ഷോർട്ട് സർവീസ് കമ്മീഷൻ തസ്തികളിലേക്കാണ് അപേക്ഷ സമർപ്പിച്ചിരിക്കുന്നത്. 18 എണ്ണം വിദ്യാഭ്യാസ ബ്രാഞ്ചിലേക്കും 100 എണ്ണം ടെക്‌നിക്കൽ ബ്രാഞ്ചിലേക്കിം 106 എണ്ണം എക്‌സിക്യൂട്ടീവ് ബ്രാഞ്ചിലേക്കുമാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.

60 ശതമാനം മാർക്കോടെ ബിഇ/ ബിടെക് ബിരുദം പാസായവർക്കാണ് എക്‌സിക്യൂട്ടീവ് ബ്രാഞ്ചിന് കീഴിൽ അപേക്ഷിക്കാൻ കഴിയുന്നത്. എഡ്യൂക്കേഷൻ ബ്രാഞ്ചിലേക്ക് അപേക്ഷിക്കുന്ന ഉദ്യോഗാർത്ഥികൾ ഒന്നുകിൽ എം എസ് സിയിൽ (ഗണിതം, ഓപ്പറേഷനൽ റിസർച്ച്) ഫിസിക്സ് ബി എസ് സി, എം എസ് സി (ഫിസിക്സ്/അപ്ലൈഡ് ഫിസിക്സ്) ബി എസ് സി മാത്സ്, എംഎസ്സി കെമിസ്ട്രി വിത്ത് ഫിസിക്സ് എന്നിവയിൽ കുറഞ്ഞത് 60 ശതമാനം മാർക്ക് നേടിയിരിക്കണം. മെക്കാനിക്കൽ, ഇലക്ട്രിക്കൽ, ഇലക്ട്രോണിക്സ്, കമ്മ്യൂണിക്കേഷൻ എഞ്ചിനീയറിംഗ് എന്നിവയിൽ ബിടെക് യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്കായി ഏകദേശം 12 തസ്തികകളും ലഭ്യമാണ്.

എംടെക് ബിരുദമുള്ളവർക്ക് തെർമൽ, പ്രൊഡക്ഷൻ, മെഷീൻ ഡിസൈൻ, കമ്മ്യൂണിക്കേഷൻ സിസ്റ്റം എൻജിനീയറിങ് ഇലക്ട്രോണിക്‌സ് ആൻഡ് കമ്മ്യൂണിക്കേഷൻ എൻജിനീയറിങ്, വിഎൽഎസ്‌ഐ, പവർ സിസ്റ്റം എൻജിനീയറിങ് എന്നിവയിലേക്ക് അപേക്ഷിക്കാം. വിദ്യാഭ്യാസ മേഖലയിലേക്ക് അപേക്ഷിക്കുന്ന ഉദ്യോഗാർത്ഥികൾ 10, 12 ക്ലാസുകളിൽ കുറഞ്ഞത് 60% മാർക്കും 10-ാം ക്ലാസിലോ 12-ാം ക്ലാസിലോ ഇംഗ്ലീഷിൽ കുറഞ്ഞത് 60% മാർക്കും നേടിയിരിക്കണം.

ടെക്നിക്കൽ മേഖലയിൽ എൻജിനീയറിങ് ബ്രാഞ്ചിൽ (ജനറൽ സർവീസ് ജിഎസ്) 30 തസ്തികകളും ഇലക്ട്രിക്കൽ ബ്രാഞ്ചിൽ ജ്രനറൽ സർവീസിൽ 50 പേരും നേവൽ കൺസ്ട്രക്ടറിൽ 20 തസ്തികകളും ഒഴിവുണ്ട്.മെക്കാനിക്കൽ/മെക്കാനിക്കൽ, ഓട്ടോമേഷൻ എന്നിവയിൽ കുറഞ്ഞത് 60 ശതമാനം മാർക്കോടെ ബിഇ/ബിടെക് നേടിയവർക്ക് അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക്  https://www.joinindiannavy.gov.in/ എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക.

 

Share
Leave a Comment