ഇന്ത്യൻ ബാഡ്മിന്റൺ താരം പിവി സിന്ധു ആർട്ടിക് ഓപ്പൺ സെമി ഫൈനലിൽ. വിയറ്റ്നാം താരം തുയ് ലിൻ ഗുയെനെയാണ് താരം തോൽപ്പിച്ചത്. സ്‌കോർ 20-22, 22-20,21-28. സെമി ഫൈനലിൽ ചൈനീസ് താരം വാംഗ് സി യിയുവാണ് സിന്ധുവിന്റെ എതിരാളി.
2023 സീസണിൽ പ്രതീക്ഷയ്‌ക്കൊത്ത് മികച്ച പ്രകടനം പുറത്തെടുക്കാൻ സിന്ധുവിന് കഴിഞ്ഞിരുന്നില്ല. ഈ സീസണിൽ താരം പങ്കെടുക്കുന്ന നാലാമത്തെ സെമിഫൈനലാണിത്. കിരീടങ്ങളോന്നും ഈ സീസണിൽ നേടാനാകാത്ത സിന്ധു കിരീട നേട്ടം ലക്ഷ്യമിട്ടാണ് ഇറങ്ങുന്നത്.