മൂന്നാര്‍: സര്‍ക്കാര്‍ ഭൂമി കൈയേറി യഥേഷ്ടം നിര്‍മ്മാണങ്ങള്‍ നടത്തി ബിസിനസ് തുടങ്ങിയ വമ്പന്മാരെ കുടിയൊഴിപ്പിക്കാന്‍ സര്‍ക്കാരിന്റെ ദൗത്യ സംഘം മലകയറുമ്പോള്‍ പട്ടികയിലുള്ളത് സിപിഎം ഉന്നതരും. മുന്‍ മന്ത്രി എംഎം മണിയുടെ സഹോദരന്‍ ലംബോധരന്റേതടക്കം നിരവധി നിര്‍മ്മാണങ്ങളാണുള്ളത്. ഇവയുടെ ഒരു കല്ലെങ്കിലും ഇളക്കാന്‍ സാധിക്കുമോ എന്നുള്ളതാണ് മറ്റൊരു കാര്യം.
റിസോര്‍ട്ടുകള്‍, റോപ് വേ, വാട്ടര്‍ തീം പാര്‍ക്കുകള്‍ അടക്കമുള്ളവയാണ് സര്‍ക്കാര്‍ ഭൂമി കൈയേറി നിര്‍മ്മിച്ചിരിക്കുന്നത്. ഇവിടുത്തെ കൈയേറ്റാന്‍ ഒഴിപ്പാക്കാനെത്തുന്ന ദൗത്യ സംഘത്തിനെതിരെ നേരത്തെ എംഎം മണി വിമര്‍ശനം ഉയര്‍ത്തിയിരുന്നു.
മൂന്നാര്‍- അടിമാലി റൂട്ടിലെ ഇരുട്ടുകാനത്തുള്ള ദേശീയ പാതയോട് ചേര്‍ന്നുള്ള സംരഭകളടക്കമാണ് ഒഴിപ്പിക്കണമെന്ന് വ്യക്തമാക്കി റവന്യു വകുപ്പ് സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കിയത്. റവന്യു വകുപ്പിന്റെ എന്‍.ഒ.സി വാങ്ങാതെയും പുറമ്പോക്കും സര്‍ക്കാര്‍ ഭൂമിയും കൈയേറിയാണ് ലംബോദരന്റെ സംരംഭം.
പട്ടയഭൂമിയുടെ മുകളില്‍ക്കൂടിയുളള നിര്‍മാണം ഭൂപതിവ് ചട്ടങ്ങളുടെയും പട്ടയ വ്യവസ്ഥകളുടെയും ലംഘനമാണ്. കൃഷിയ്‌ക്കായി നല്‍കിയ പട്ടയ ഭൂമിയില്‍ ടൂറിസം പദ്ധതി തുടങ്ങിയത് അംഗീകരിക്കാനാകില്ല.പട്ടയം റദ്ദു ചെയ്ത് അനധികൃത നിര്‍മാണങ്ങള്‍ ഉടനടി നീക്കം ചെയ്യണം.പദ്ധതിക്കായി ഭൂമിയിടിച്ച് റോഡുണ്ടാക്കിയതും നിയമവിരുദ്ധ പ്രവര്‍ത്തിയാണ്. ഇത് പഴയപടിയാക്കണം തുടങ്ങിയവയാണ് നിര്‍ദ്ദേശങ്ങള്‍.