മനാമ: ഈ വർഷത്തെ വിന്റർ ഷെഡ്യൂൾ പ്രഖ്യാപിച്ച് എയർ ഇന്ത്യ എക്‌സ്പ്രസ്. ബഹറിനിൽ നിന്നും ഇന്ത്യയിലേക്കുള്ള സർവീസുകൾ ഇരട്ടിയാക്കിയാണ് എയർ ഇന്ത്യയുടെ പുതിയ ഷെഡ്യൂൾ പുറത്തിറക്കിയിരിക്കുന്നത്.
നിലവിൽ കോഴിക്കോടേക്ക് അഞ്ച് ദിവസവും കൊച്ചിയിലേക്ക് രണ്ട് ദിവസവും ഡൽഹിയിലേക്ക് ആറ് ദിവസവുമാണ് സർവീസ് ഉള്ളത് ഇതിൽ മാറ്റം വരുത്തി കോഴിക്കോടേക്കും ദില്ലിയിലേക്കും എല്ലാ ദിവസവും കൊച്ചിയിലേക്ക് നാല് ദിവസവും സർവീസ് ഉണ്ടാകും. ഞായർ, ബുധൻ ദിവസങ്ങളിൽ തിരുവനന്തപുരത്തേക്കും, ഞായർ, ചൊവ്വ ദിവസങ്ങളിൽ കണ്ണൂർ, മംഗളൂരു ഭാഗത്തേക്കും സർവീസ് ഉണ്ടാകും. ഒക്ടോബർ 29 മുതൽ ഇത് നിലവിൽ വരും.
വിമാന സർവീസുകളുടെ സമയക്രമവും, മറ്റ് വിവരങ്ങളും ഉടനെ പ്രഖ്യാപിക്കും.