ന്യൂഡൽഹി: ഏകദിന ലോകകപ്പിൽ ന്യൂസിലൻഡിനെതിരെ നടന്ന മത്സരത്തിൽ ഗ്രൗണ്ടിൽ നിസ്‌കരിച്ച പാകിസ്താൻ താരം മുഹമ്മദ് റിസ്വാനെതിരെ പരാതി. സുപ്രീം കോടതി അഭിഭാഷകൻ വിനീത് ജിൻഡാലാണ് താരത്തിനെതിരെ ഐസിസിയിൽ പരാതി നൽകിയത്. മതപരമായ ആചാരങ്ങൾ ക്രിക്കറ്റിന്റെ സൗന്ദര്യത്തെ നശിപ്പിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി നൽകിയിരിക്കുന്നത്.
പാക് ക്രിക്കറ്റ് അവതാരക സൈനബ് അബ്ബാസിനെതിരെയും ഇയാൾ കോടതി പരാതി നൽകിയിരുന്നു. ഇയാളുടെ പരാതിയെ തുടർന്ന അവതാരകക്കെതിരെ കോടതി കേസെടുത്തിരുന്നു. ഹിന്ദു വിരുദ്ധ പരാമർശങ്ങൾ ചൂണ്ടിക്കാട്ടിയാണ് ഇയാൾ പരാതി നൽകിയത്.
A case has been filed by a lawyer in India against Muhammad Rizwan for performing namaz during the match against Netherlands in Hyderabad.#HindustanasLanath pic.twitter.com/2saMgzcG8J
— 𝐌𝐔𝐒𝐒𝐄 𝐆𝐀𝐑𝐄𝐄𝐁 𝕏 (@MusseGareeb_) October 16, 2023
“>