അന്ത്യശ്വാസം വലിച്ച് കെഎസ്ആർടിസി; ബെവ്‌കോയിൽ അഭയം തേടാൻ ജീവനക്കാർ; 263 പേരുടെ ഒഴിവിലേക്ക് അപേക്ഷിച്ചത് 13,500 പേർ
Wednesday, March 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

അന്ത്യശ്വാസം വലിച്ച് കെഎസ്ആർടിസി; ബെവ്‌കോയിൽ അഭയം തേടാൻ ജീവനക്കാർ; 263 പേരുടെ ഒഴിവിലേക്ക് അപേക്ഷിച്ചത് 13,500 പേർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 16, 2023, 04:20 pm IST
FacebookTwitterWhatsAppTelegram

ശമ്പള പ്രതിസന്ധിയിൽ നട്ടം തിരിയുന്ന കെഎസ്ആർടിസി ജീവനക്കാരിൽ ഭൂരിഭാഗം പേരും മറ്റ് തൊഴിലുകൾ അന്വേഷിക്കുന്നു. ബിവറേജസ് കോർപറേഷന്റെ വിവിധ ഔട്ട്ലെറ്റുകളിലെ 263 അറ്റൻഡർ ഒഴിവുകളിൽ ഡെപ്യൂട്ടേഷൻ നിയമനത്തിന് കെഎസ്ആർടിസിയിൽനിന്ന് 13,500 പേരാണ് അപേക്ഷിച്ചത്. അപേക്ഷകരിൽ മെക്കാനിക് മുതൽ സ്റ്റേഷൻ മാസ്റ്ററും ചെക്കിംഗ് ഇൻസ്പെക്ടറും വരെ ഉൾപ്പെടുന്നു.

കെഎസ്ആർടിസിയിൽ ആകെ 24,000 ജീവനക്കാരുള്ളതിൽ പകുതിയിലേറെപ്പേരും ബിവറേജസിൽ അറ്റൻഡറാകാൻ അപേക്ഷിച്ചത് ശമ്പളം കിട്ടാത്തതടക്കമുള്ള പ്രതിസന്ധിയെ തുടർന്നാണ്. 12 മണിക്കൂറാണ് ബിവറേജസിലെ അറ്റൻഡറുടെ ജോലിസമയം. മദ്യക്കുപ്പികൾ ഉൾപ്പെടെ ചുമക്കണം. കെഎസ്ആർടിസിയിൽ ഇൻസ്പെക്ടർ, സ്റ്റേഷൻ മാസ്റ്റർ,ക്ലർക്ക്, ഡ്രൈവർ, കണ്ടക്ടർ, മെക്കാനിക്കൽ സൂപ്പർവൈസർ, മെക്കാനിക് തസ്തികകളിലുള്ളവരാണ് അപേക്ഷകരിലേറെയും. 263 പേർക്ക് മാത്രമാണ് ബെവ്‌കോയിൽ നിയമനം ലഭിക്കുക. വ്യവസ്ഥ പ്രകാരം ഒരു വർഷത്തേക്കാണ് ഡെപ്യൂട്ടേഷൻ. ഇതി കഴിഞ്ഞാൽ മാതൃസ്ഥാപനത്തിലേക്ക് തന്നെ തിരിച്ച് വരേണ്ടി വരും. എന്നാലും കുഴപ്പമില്ലെന്ന നിലപാടിലാണ് ജീവനക്കാർ.

കെഎസ്ആർടിസിയിൽ നിലവിൽ ഗഡുക്കളായാണ് ശമ്പള വിതരണം. കോർപ്പറേഷന് തോന്നുമ്പോൾ മാത്രം ശമ്പളം വിതരണം ചെയ്യുന്ന രീതിയിലെ എതിർപ്പാണ് പ്രധാനമായും ജീവനക്കാരെ ഡെപ്യൂട്ടേഷന് പ്രേരിപ്പിക്കുന്നത്. സ്ഥിരം ജീവനക്കാരെ കുറച്ച് ശമ്പള ബാധ്യത കുറയ്‌ക്കാനാണ് കോർപ്പറേഷന്റെ നീക്കം. ഇത് പ്രകാരം 10,000-ത്തോളം ജീവനക്കാരെയാണ് കുറയ്‌ക്കാൻ ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായാണ് ഡെപ്യൂട്ടേഷൻ പരിപാടിയെ പ്രോത്സാഹിപ്പിക്കുന്നത്. പല പൊതുമേഖല, സർക്കാർ സ്ഥാപനങ്ങളിലും ശ്രമിച്ചെങ്കിലും ബെവ്‌കോ മാത്രമാണ് സമ്മതം മൂളിയത്. ഈ മാറ്റത്തോടെ ശമ്പള ചെലവ് 83 കോടി രൂപയിൽ നിന്ന് 50 കോടി രൂപയായി കുറയ്‌ക്കാനാണ് സർക്കാർ നീക്കം.

Tags: KSRTCBEVCO
ShareTweetSendShare

More News from this section

കേരളത്തിൽ വെള്ളിയാഴ്ച വരെ മഴ; ജാഗ്രത

മോഹഭംഗമനസ്സിലെ ! ‘സീറ്റ് നല്‍കുമെന്ന് വാക്കുനല്‍കിയ കോണ്‍ഗ്രസ് രാഷ്‌ട്രീയ സത്യസന്ധത കാണിച്ചില്ല’: വിലാപവുമായി സണ്ണി എം കപിക്കാട്

സ്ഥാനാർഥി പ്രഖ്യാപനം ; മുസ്ലിം ലീഗിൽ പൊട്ടിത്തെറി

“നട്ടു നനച്ചു വളർത്തിയവനെ ഇല്ലായ്മ ചെയ്താൽ തിരിച്ചടി”; പേരാവൂർ മണ്ഡലത്തിൽ കെ സുധാകരൻ അനുകൂല ഫ്ലക്സ് ബോർഡുകൾ

ഏപ്രില്‍ 23ന് പ്രാദേശിക അവധി; പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവയൊഴികെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സര്‍ക്കാര്‍ സ്ഥാപനങ്ങൾക്കും ബാധകം

മുള്ളൻപന്നിയെ തല്ലിക്കൊന്ന കേസിൽ സിപിഎം നേതാവ് വെള്ളനാട് ശശിക്ക് ജാമ്യമില്ല; മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി

Latest News

രാജ്യസഭയിൽ എൻഡിഎക്ക് 141 സീറ്റ്, ബിജെപിക്ക് മാത്രം 101; പ്രതിപക്ഷം 75, മറ്റുള്ളവർ 27

ഇറാന് കനത്ത പ്രഹരം: ദേശീയ സുരക്ഷാ മേധാവി അലി ലാരിജാനിയെ വധിച്ചതായി ഇസ്രായേൽ

എം കെ മുനീറിനു സീറ്റില്ല ; കുഞ്ഞാലിക്കുട്ടി മലപ്പുറത്ത്, 25 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് മുസ്ലീം ലീഗ്

ഏറ്റുമാനൂരിൽ നടി വീണാ നായർ; പെരുമ്പാവൂരിൽ സിനിമാ താരം ലക്ഷ്മി പ്രിയ ; അഞ്ജലി നായർ തൃപ്പൂണിത്തുറയിൽ, നാല് സ്ഥാനാർത്ഥികളെ കൂടി പ്രഖ്യാപിച്ച് ട്വന്റി 20

സീതാ കല്യാണ വൈഭോഗമേ : വിവാഹവേദിയിലെ രാജകുമാരി: കേരളത്തിലെ പുതിയ ബ്രൈഡൽ എൻട്രി ട്രെൻഡുകൾ

ഡോ.വന്ദനദാസ് കൊലക്കേസ്: പ്രതി സന്ദീപ് കുറ്റക്കാരനെന്ന് കോടതി; ശിക്ഷാ വിധി മറ്റന്നാൾ

“വർഗീയവാദി വാര്യർ ഈ നാടിനു വേണ്ട’; തവനൂരിൽ സന്ദീപ് വാര്യരുടെ പോസ്റ്ററിന്റെ മുകളിൽ മറ്റൊരു പോസ്റ്റർ;മുസ്ലിം ലീഗിന്റെ പിന്തുണയോടെ തവനൂർ സീറ്റ് കിട്ടാൻ ആളെ വെച്ച് സ്ഥാപിച്ച സ്വാഗത പോസ്റ്ററെന്നും ആരോപണം

antony raju

തൊണ്ടിമുതൽ തിരിമറി കേസിൽ ആന്റണി രാജുവിന് തിരിച്ചടി; ശിക്ഷ മരവിപ്പിക്കില്ല, തിരഞ്ഞെടുപ്പിൽ മത്സരിക്കാനാവില്ല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies