കോഴിക്കോട്: കോഴിക്കോട് നഗരത്തിൽ ബൈക്ക് മോഷണക്കേസിൽ യുവാവ് അറസ്റ്റിൽ. വി.പി മുഹമ്മദ് ആഷീർ എന്ന യുവാവാണ് അറസ്റ്റിലായത്. കഴിഞ്ഞ മാസം 30നാണ് ഇയാൾ ബൈക്ക് മോഷ്ടിച്ചത്.
കോഴിക്കോട് നഗരത്തിൽ യമുന ആർക്കേഡിന് സമീപം നിർത്തിയിട്ട ബൈക്ക് പ്രതി മോഷ്ടിക്കുകയായിരുന്നു. സംഭവത്തിൽ തൊണ്ടയാട് ബൈപ്പാസിന് സമീപത്ത് നിന്നാണ് പ്രതിയെ പോലീസ് പിടികൂടിയത്.















