ഹൈദ്രാബാദ്: ഹമാസ് തീവ്രവാദികൾക്ക് പിന്തുണയുമായി രംഗത്ത് എത്തുന്നവർക്കെതിരെ രൂക്ഷവിമർശനവുമായി കേന്ദ്രമന്ത്രി രാജ്നാഥ് സിംഗ്. തീവ്രവാദത്തെ പിന്തുണയ്‌ക്കുന്നത് വളരെ മോശം നിലപാടെന്ന് ് അദ്ദേഹം വിമർശിച്ചു. തെലുങ്കാനയിലെ തിരഞ്ഞെടുപ്പ് റാലി അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കോൺഗ്രസ് പ്രതി പക്ഷപാർട്ടികളും ശക്തമായ സംസാരിച്ചിരുന്നു ഇതിനെതിരായായിരുന്നു രാജ്‌നാഥ് സിംഗിന്റെ വിമർശനം.
‘എല്ലാവരും ഇത്തരം നയം ഒഴിവാക്കണം തീവ്രവാദത്തിനെതിരെ ശക്തമായ ജാഗ്രത വേണം എന്ന് അദ്ദേഹം പറഞ്ഞു. പുൽവാമ അറ്റാക്കിന് ശേഷം പാക് ഭീകർക്കെതിരെ ബലാക്കോട്ടിൽ ഇന്ത്യ നൽകിയ നൽകിയ തിരിച്ചടിയും അദ്ദേഹം ചൂണ്ടിക്കാണിച്ചു. നരേന്ദ്ര മോദിയുടെ കീഴിൽ തീവ്രവാദത്തെ അതിശക്തമായി പ്രതിരോധിക്കാൻ രാജ്യത്തിന് കഴിഞ്ഞതായി അദ്ദേഹം ചൂണ്ടിക്കാണിച്ചു.
തെലുങ്കാനയിൽ നടക്കുന്നത് കുടുംബഭരണം ആണെന്നും രാജ് നാഥ സിംഗ് ആരോപിച്ചു. അഴിമതിയിലും,കെടുകാര്യസ്ഥതയിലും സംസ്ഥാനം മുങ്ങിയിരിക്കുക ആണെന്ന് അദ്ദേഹം ആരോപിച്ചു. സംസ്ഥാന രൂപീകരണത്തിന് ശേഷം വലിയതോതിൽ വികസന സാധ്യത ഉണ്ടായിരുന്നു എന്നാൽ ഈ സാഹചര്യത്തെ ഉപയോഗിക്കാൻ കഴിഞ്ഞില്ല എന്ന് അദ്ദേഹം ആരോപിച്ചു. എക്സൈസ് അഴിമതിയുടെ പേരിൽ കെസിആറിന്റെ മകളെ വിളിച്ചു വരുത്തി ഇഡി ചോദ്യം ചെയ്തത് ചൂണ്ടിക്കാട്ടി അദ്ദേഹം പറഞ്ഞു. തെലുങ്കാന കുടുംബഭരണത്തിന്റെ തടവറയിൽ ആണ്. തെലുങ്കാനയിലെ ജനങ്ങൾക്ക് സംസ്ഥാനവും രാഷ്‌ട്രവും ആണ് പ്രധാനം എന്നാൽ കെ ചന്ദ്രശേഖര റാവുവിന് കുടുംബമാണ് പ്രധാനം എന്ന് അദ്ദേഹം വിമർശിച്ചു.















