പ്രകൃതിവ്യതിയാനങ്ങൾ നിരന്തരം സംഭവിക്കുന്ന ഒരു കാലഘട്ടത്തിലൂടെയാണ് നാം കടന്നു പോകുന്നത്. വരും വർഷങ്ങൾ അതി നിർണായകമെന്നാണ് അമേരിക്കൻ കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. 2024 മാർച്ച്-മെയ് മാസങ്ങളിൽ സൂപ്പർ എൽനിനോയ്‌ക്ക് സാധ്യതയുണ്ടെന്നാണ് നാഷണൽ ഓഷ്യാനിക് ആൻഡ് അറ്റ്മോസ്ഫറിക് അഡ്മിനിസ്ട്രേഷൻ റിപ്പോർട്ടിന്റെ വിലയിരുത്തൽ. തെക്കൻ അമേരിക്കയിലെ പസഫിക് സമുദ്രത്തിലുണ്ടാകുന്ന താപവർദ്ധനവാണ് ഇതിന് കാരണം. ഇത് ലോകത്തെ പ്രതികൂലമായി ബാധിക്കുമെന്ന് റിപ്പോർട്ടുകൾ പറയുന്നു.
2024-ൽ എൽനിനോ ശക്തി പ്രാപിക്കുകയാണെങ്കിൽ അത് ലോകമെമ്പാടുമുള്ള കൃഷിയേയും, മത്സ്യബന്ധനത്തെയും പ്രതികൂലമായി ബാധിക്കുകയും കടുത്ത ദാരിദ്ര്യത്തിലേക്ക് രാജ്യങ്ങളെ തള്ളി വിടുകയും ചെയ്യുമെന്ന് പഠനങ്ങൾ ചൂണ്ടിക്കാട്ടുന്നു. കനത്ത മഴ, പ്രളയം തുടങ്ങിയ പ്രകൃതിക്ഷോഭങ്ങളും ഇതിന്റെ ഭാഗമായി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഭക്ഷ്യ ഉത്പാദനത്തിലെ കുറവ് മൂലം നിരവധി ആളുകൾ പട്ടിണി കിടന്നു തന്നെ മരണത്തിന് കീഴടങ്ങുമെന്നാണ് പഠനങ്ങളിൽ സൂചിപ്പിക്കുന്നത്. അടുത്ത വർഷം ശക്തമായ എൽനിനോയുണ്ടാകാനുള്ള സാധ്യത 75 മുതൽ 80 ശതമാനം വരെയാണെന്ന് കാലാവസ്ഥ വകുപ്പ് പറയുന്നു.