ലക്നൗ : ബുർഖ ധരിച്ച് രക്ഷപെടാൻ ശ്രമിക്കുന്നതിനിടെ സമാജ്‌വാദി പാർട്ടി നേതാവും ബ്ലോക്ക് തലവനുമായ മുഹമ്മദ് മുസാഫർ പിടിയിലായി. ഗോവധം ഉൾപ്പെടെ 34 ക്രിമിനൽ കേസുകളാണ് മുഹമ്മദ് മുസാഫറിനെതിരെ വിവിധ ജില്ലകളിലായി രജിസ്റ്റർ ചെയ്തിരിക്കുന്നത്.
ഒളിവിലായിരുന്ന മുഹമ്മദ് മുസാഫർ പ്രയാഗ്‌രാജിലെ ബമ്‌റൗലി പ്രയാഗ് ഗാർഡനിൽ ഡോ. ഷഫ്‌ഖത്തിന്റെ മകളുടെ വിവാഹത്തിൽ പങ്കെടുക്കാൻ എത്തുന്നതായി പോലീസിന് വിവരം ലഭിച്ചിരുന്നു . മുഹമ്മദ് മുസാഫറിന്റെ സുഹൃത്താണ് ഡോ.ഷഫ്ഖത്ത്. എന്നാൽ പോലീസിന്റെ വരവ് അറിഞ്ഞ മുഹമ്മദ് മുസാഫർ സംഭവസ്ഥലത്ത് നിന്ന് ബുർഖ ധരിച്ച് ഓടി രക്ഷപ്പെടുകയായിരുന്നു. എന്നാൽ, പ്രയാഗ് രാജ് പോലീസ് മുസാഫറിനെ തിരിച്ചറിഞ്ഞ് പിന്തുടരുകയും അറസ്റ്റ് ചെയ്യുകയുമായിരുന്നു.
പ്രയാഗ്‌രാജ്, ചന്ദൗലി, വാരണാസി, ബദോഹി, കൗശാമ്പി തുടങ്ങിയ ജില്ലകളിലായി മുസാഫറിനെതിരെ 34 കേസുകളുണ്ട്. മുസാഫറിന്റെ നിരവധി ബിനാമി സ്വത്തുക്കളും ഭരണകൂടം കണ്ടുകെട്ടിയിട്ടുണ്ട്. 2022 നവംബറിൽ മുഹമ്മദ് മുസാഫറിന്റെ 10 കോടി രൂപയുടെ സ്വത്തും കണ്ടുകെട്ടിയിരുന്നു.















