തോല്‍വിയില്‍ നിന്ന് കരയറാന്‍ ഓസ്‌ട്രേലിയയെ നേരിടാനൊരുങ്ങിന്ന പാകിസ്താന് ടീമിന് വമ്പന്‍ തിരിച്ചടി. ടീം ക്യാമ്പിലെ നിരവധിപേര്‍ക്ക് പനി പിടിച്ചെന്നാണ് സൂചന. ഇവര്‍ക്ക് അണുബാധയും ഉണ്ടായിട്ടുണ്ട്. ഇന്നലെ മിക്ക താരങ്ങളും പരിശീലനത്തില്‍ പങ്കെടുത്തിരുന്നുമില്ല. അബ്ദുള്ള ഷെഫീഖ് ക്വാറന്റൈനിലാണ്. ഷഹീന്‍ അഫ്രീദിക്കും സൗദ് ഷക്കീലിനും സമാന്‍ ഖാനും പനി ബാധിച്ചിട്ടുണ്ട്.
ഉസ്മാന്‍ മിറിനും അസുഖം ബാധിച്ചിട്ടുണ്ടെന്നാണ് സൂചന. വെള്ളിയാഴ്ചയാണ് ഓസ്‌ട്രേലിയക്കെതിരെയുള്ള മത്സരം. ഇഎസ്പിഎന്‍ ക്രിക്ക്ഇന്‍ഫോ നല്‍കുന്ന റിപ്പോര്‍ട്ട് അനുസരിച്ച് ഒരു താരത്തിനും ഡെങ്കുവിന്റെ ലക്ഷണങ്ങള്‍ ഇല്ല.
ചില താരങ്ങള്‍ക്ക് പനി ബാധിച്ചിരുന്നെങ്കിലും ഇപ്പോള്‍ അവര്‍ രോഗം ഭേദമാകുന്ന നിലയിലാണെന്ന് പിസിബി വ്യക്തമാക്കി.ഇന്ത്യക്കെതിരെ കനത്ത തോൽവിക്ക് ശേഷം വലിയ രീതിയിൽ പാകിസ്താൻ വിമർശനത്തിന് വിധേയമാകുന്നതിനിടെയാണ് പുതിയ പ്രതിസന്ധി.