കറാച്ചി: അഫ്ഗാൻ പൗരന്മാർ താമസിക്കുന്ന തെരുവിൽ പരിശോധനയ്‌ക്കെത്തിയ പാക് കസ്റ്റംസ് സംഘത്തെ തുരത്തിയോടിച്ച് ആൾക്കൂട്ടം. പാരാമിലിട്ടറി സംഘത്തിന്റെ സഹായത്തോടെ പരിശോധനയ്‌ക്കെത്തിയവരെയാണ് ആൾക്കൂട്ടം ആക്രമിച്ചത്. വടിയേന്തി വന്ന അഫ്ഗാനികൾ പോലീസുകാരുടെ സംഘത്തെ തുരത്തുകയായിരുന്നു. ഇതിന്റെ വീഡിയോ ദൃശ്യങ്ങളും സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. പരിശോധനയ്‌ക്കെത്തിയവരുടെ വാഹനങ്ങളും അഫ്ഗാനികൾ തല്ലിത്തകർത്തു.
کراچی، طارق روڈ پر اسمگلڈ کپڑے کے کاروبار کرنے والے افغان شہریوں پرکسٹم کا چھاپہ ،
قانون نافذ کرنے والے ادارے ناکام . . . .Customs raid on Afghan nationals doing business of smuggled clothes on Tariq Road, Karachi. Law enforcement department failed. . . . pic.twitter.com/8tjzvWZbP8
— NEWSTV74 (@Newstv24_7) October 16, 2023
കറാച്ചിയിലെ ഏറ്റവും തിരക്കേറിയ വാണിജ്യ കേന്ദ്രങ്ങളിലൊന്നായ താരിഖ് റോഡിലായിരുന്നു സംഭവം. ഇവിടെ സ്ഥിതിചെയ്യുന്ന കടകളും വസ്ത്രശാലകളും ഷോപ്പിംഗ് മാളുകളും അഫ്ഗാനികളുടെ ഉടമസ്ഥതയിലുള്ളതാണ്. ഈ കടകളിൽ റെയ്ഡ് നടത്താൻ എത്തിയപ്പോഴായിരുന്നു പാക് കസ്റ്റംസ് ഉദ്യോഗസ്ഥർക്ക് വിരണ്ടോടേണ്ടി വന്നത്. അതേസമയം പാകിസ്താനിൽ അനധികൃമായി താമസിക്കുന്ന അഫ്ഗാൻ പൗരന്മാർ രാജ്യം വിടണമെന്നും നവംബർ ഒന്നിന് മുമ്പായി നാട്ടിലേക്ക് മടങ്ങണമെന്നും സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്.