പത്തനംതിട്ട: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ രണ്ടാനച്ഛന് 60 വർഷം കഠിന തടവ് ശിക്ഷ. ഐരൂർ സ്വദേശിയും പെൺകുട്ടിയുടെ രണ്ടാനച്ഛനുമായ പ്രതിയ്‌ക്കാണ് കോടതി ശിക്ഷ വിധിച്ചത്. പത്തനംതിട്ട പ്രിൻസിപ്പൽ പോക്‌സോ ജഡ്ജ് ജയകുമാർ ജോണിന്റേതാണ് വിധി. 14 വയസ് പ്രായമുള്ള പെൺകുട്ടിയെ നിരവധി തവണയാണ് പ്രതി ലൈംഗികമായി പീഡിപ്പിച്ചത്.
60 വർഷം കഠിന തടവിന് പുറമേ രണ്ട് ലക്ഷം രൂപ പിഴയും വിധിച്ചു. പിഴ അടയ്‌ക്കാതിരുന്നാൽ രണ്ട് വർഷം അധിക കഠിന തടവും പ്രതി അനുഭവിക്കണം. ഇന്ത്യൻ പീനൽ കോഡ്, പോക്‌സോ എന്നീ നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരമാണ് ശിക്ഷ വിധിച്ചത്.















