ക്രിക്കറ്റ് ലോകകപ്പിലെ സൗകര്യങ്ങളെയും നടത്തിപ്പിനെയും കുറ്റം പറഞ്ഞു, ആരാധകരുടെ പെരുമാറ്റം ചൂണ്ടി ഐസിസിക്ക് പരാതി നല്‍കിയ പാകിസ്താനെ എയറിലാക്കി ആരാധകര്‍. പാകിസ്താനില്‍ ഫുട്‌ബോള്‍ ലോകകപ്പ് യോഗ്യത മത്സരങ്ങൾ കളിക്കാനെത്തിയ താരത്തിന്റെ വെളിപ്പെടുത്തലിന് പിന്നാലെയാണ് പാകിസ്താന്‍ സര്‍ക്കാര്‍ വീണ്ടും വിമര്‍ശനങ്ങള്‍ നേരിടുന്നത്.
പാകിസ്താനിലെത്തിയ കംബോഡിയ ദേശീയ ടീമിനെ സ്വീകരിച്ച വിധമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായത്. യുഡായ് ഒഗാവ എന്ന പ്ലേയറാണ് അവര്‍ക്ക് ലഭിച്ച സ്വീകരണത്തെപ്പറ്റി സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്. താരങ്ങളെ ഇസ്ലാമബാദ് വിമാനത്താവളത്തില്‍ നിന്ന് കൂട്ടിക്കൊണ്ടു പോകാന്‍ കന്നുകാലികളെ കൊണ്ടുപോകുന്ന വാഹനമാണ് എത്തിച്ചത്. ഇതിന്റെ ചിത്രങ്ങളും വീഡിയോയും വൈറലായി.
ലോകകപ്പ് യോഗ്യത മത്സരത്തില്‍ ആദ്യ മത്സരത്തില്‍ കംബോഡിയയെ തോല്‍പ്പിച്ച് പാകിസ്താന്‍ വിജയിച്ചിരുന്നു. ജിന്ന സ്‌പോര്‍ട്‌സ് സ്‌റ്റേഡിയത്തിലായിരുന്നു മത്സരം 2015ന് ശേഷം ഇവിടെ നടക്കുന്ന മത്സരമാണ്. ‘പാകിസ്താനില്‍ ഫുട്‌ബോളിനെക്കാലും വലിയ വെല്ലുവിളികള്‍ നേരിടാനുണ്ടായിരുന്നു. നല്ലൊരു പിച്ചോ ഡ്രെസിംഗ് റൂമോ ഉണ്ടായിരുന്നില്ല. കല്ലുപോലൊരു പന്താണ് പരിശീനത്തിന് നല്‍കിയത് ഇതിലൂം ഏറെ പറയാനുണ്ട്’-യുഡായ് ഒഗാവ പറഞ്ഞു.
shameful, disgusting by Pakistan
Firstly, no one wants to come to Pakistan anyway and somehow when Cambodia football team came, see how they were welcomed.
I don’t understand why Pakistan invites any team when it doesn’t have the capacity. Cambodia team’s international players… pic.twitter.com/pjiKQvN969— Satya Prakash (@Satya_Prakash08) October 18, 2023
“>