നവരാത്രി ആഘോഷങ്ങളിലാണ് നാടും നഗരവും. എന്നാൽ ആഘോഷങ്ങൾക്കിടയിൽ പലരും ബാങ്ക് അവധിയെ പറ്റി മറക്കാറുണ്ട്. എന്നാൽ അത്യാവശ്യ സാഹചര്യങ്ങളിലാവും പലപ്പോഴും ഈ അവധി വെല്ലുവിളിയാകുന്നത്.
ഈ വർഷം ആർബിഐയുടെ അവധിക്കാല കലണ്ടർ അനുസരിച്ച് ഒക്ടോബർ 20ന് ശേഷം ആറ് അവധി ദിനങ്ങളാണ് ഇന്ത്യയിലെ ബാങ്കുകൾക്കുള്ളത്. ഇതിൽ നാല് അവധി ദിനങ്ങളാണ് കേരളത്തിൽ ഉള്ളത്. ഒക്ടോബർ 24 വിജയദശമിയുടെ അവധി ഇന്ത്യയിലെ മുഴുവൻ ബാങ്കുകൾക്കും ബാധകമാണ്. ഒക്ടോബർ 22 ഞായർ, 23 മഹാ നവമി, 24 വിജയ ദശമി എന്നിങ്ങനെയാണ് കേരളത്തിൽ നവരാത്രിയുടെ അവധി വരുന്നത്.