നാട്ടിൽ ജോലി ചെയ്ത് മടുത്തിരിക്കുമ്പോൾ വിദേശത്തേത്ത് ഒരു ഫാമിലി ട്രിപ്പ് പോയാലോ എന്ന് നമ്മിൽ പലരും ചിന്തിച്ചിട്ടുണ്ടാകും. അത് പോലെ തന്നെ ഈ തിരക്കേറിയ ജീവിതശൈലികളിൽ നിന്നും മാറി കുടുംബത്തോടൈാപ്പം ശാന്ത സുന്ദരമായ ഒരു നാട്ടിൽ പ്രകൃതിയോട് ഇണങ്ങി ജീവിക്കാൻ കഴിഞ്ഞിരുന്നെങ്കിൽ എന്നും നമ്മൾ ആലോചിച്ചിട്ടുണ്ടാകും. വിദേശത്ത് ജോലി ചെയ്യാൻ ആഗ്രഹിക്കുന്നവരേയും കുടുംബത്തോടൊപ്പം ശാന്ത സുന്ദരമായി ജീവിക്കാൻ ആഗ്രിക്കുന്നവരെയും സ്‌കോട്ട്‌ലൻഡ് മാടി വിളിക്കുന്നു. കൂടുതൽ അറിയാം..
സ്‌കോട്ട്‌ലൻഡിലെ ഫെയർ ഐൽ എന്ന് പേരിട്ടിരിക്കുന്ന ദ്വീപിലാണ് സ്വപ്‌നതുല്യമായ ജോലി നിങ്ങളെ കാത്തിരിക്കുന്നത്. കൃഷിയും മത്സ്യബന്ധനവും നടത്തി ഉപജീവനം നടത്തുന്ന ഏതാനും കുറച്ച് ആളുകൾ മാത്രമാണ് ഇവിടെ ജീവിക്കുന്നത്. ഈ ദ്വീപിൽ എന്ത് ജോലി എന്നാകും നിങ്ങൾ ആലോചിക്കുന്നത്? എംവി ഗുഡ് ഷെപ്പേർഡ് എന്ന ഫെയർ ഐലിലെ ഫെറിയിൽ ഡെക്ക്ഹാൻഡ് തസ്തികയിലേക്ക് ഒരു ഒഴിവുണ്ടെന്നാണ് ഡെയ്‌ലി മെയിൻ റിപ്പോർട്ട് ചെയ്യുന്നത്.
ജോലിയോടൊപ്പം ഒരു വീടും നിങ്ങൾക്ക് സ്വന്തമായി കമ്പനി തരുമെന്നാണ് വാഗ്ദാനം. ജോലി സമയം പറയുകയാണെങ്കിൽ 6 മണിക്കൂർ മാത്രമാണ് നിങ്ങൾ ജോലിയിൽ ഏർപ്പെടേണ്ടത്. വർഷത്തിൽ ഏകദേശം 24,87,230 ഇന്ത്യൻ രൂപയാണ് നിങ്ങൾക്ക് ലഭിക്കുക.