ഏകദിന ലോകകപ്പില്‍ ഇന്ത്യ ബംഗ്ലാദേശിനെ തോല്‍പ്പിച്ചാല്‍ ബംഗ്ലാദേശ് ടീമിലെ ഏതെങ്കിലും ഒരു താരത്തിനൊപ്പം ധാക്കയില്‍ ഡേറ്റിന് വരാമെന്ന് വാഗ്ദാനം ചെയ്ത പാക് നടി സെഹാര്‍ ഷിന്‍വാരി ബംഗ്ലാദേശ് ദയനീയമായി പരാജയപ്പെട്ടതോടെ മറുകണ്ടം ചാടി. ഇപ്പോള്‍ ന്യൂസിലന്‍ഡിനെ കൂട്ടുപിടിച്ച നടി കിവീസ് ഇന്ത്യയെ തോല്‍പ്പിക്കുമെന്ന് പറയുകയാണ്. ഇതിന്റെ ട്വീറ്റും പങ്കുവച്ചിട്ടുണ്ട്.
‘എന്റെ പ്രതീക്ഷകള്‍ ഇപ്പോഴും അവസാനിച്ചിട്ടില്ല. ഇന്‍ഷാ അള്ളാഹ്.. നമ്മുടെ കിവീസ് (പ്രത്യേകിച്ച് എന്റെ ജിമ്മി നീഷം) അവരെ ഞായറാഴ്ച തോല്‍പ്പിക്കും. കാത്തിരുന്നു കാണൂ’.
‘ബംഗ്ലാ കടുവകളെ നിങ്ങള്‍ നന്നായി കളിച്ചു. അവരുടെ ഹോം ഗ്രൗണ്ടില്‍ ഇന്ത്യയെ നിങ്ങള്‍ക്ക് വിറപ്പിക്കാനെങ്കിലും കഴിഞ്ഞു’.സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിലൂടെയാണ് സെഹാര്‍ ഷിന്‍വാരിയുടെ പുതിയ പ്രാര്‍ത്ഥന.
I am not losing hope yet. InshAllah our Kiwis (especial my favorite Jimmy Neesham) is gonna beat India on Sunday. Just wait and watch in ko nani yad dilayenge ✌️
— Sehar Shinwari (@SeharShinwari) October 19, 2023
“>















