ബെംഗളൂരു: കെംപഗൗഡ അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ നടത്തിയ പരിശോധനയിൽ അനധികൃതമായി കടത്താൻ ശ്രമിച്ച സ്വർണം പിടിച്ചെടുത്ത് കസ്റ്റംസ്. 67.56 ലക്ഷം രൂപ വിലമതിക്കുന്ന 1133 ഗ്രാം സ്വർണമാണ് മൂന്ന് വ്യത്യസ്ത പരിശോധനകളിലൂടെ വിമാനത്താവളത്തിൽ നിന്നും പിടികൂടിയത്.
#WATCH | In three different seizures at Kempegowda International Airport, Bengaluru by Bengaluru Air Customs on Friday and today around 1133 grams gold worth of Rs 67.56 lakh was seized. Two Indian-origin and one Malaysian origin passengers were held
Video source: Customs pic.twitter.com/XiMfrsYOT2
— ANI (@ANI) October 21, 2023
“>
ആദ്യ പരിശോധനയിൽ ബദാം, പിസ്ത തുടങ്ങിയ നട്‌സുകളുടെ പാക്കറ്റുകളിൽ ഒളിപ്പിച്ച നിലയിൽ തകിടുകളുടെ രൂപത്തിലായിരുന്നു സ്വർണം ലഭിച്ചത്. പിന്നീട് നടന്ന പരിശോധനകളിൽ നിന്നും ജാക്കറ്റുകളിലും മറ്റു വസ്ത്രങ്ങളിലും ഒളിപ്പിച്ച പൊടിച്ച രൂപത്തിലുള്ള സ്വർണവും പിടികൂടി. സംഭവത്തിൽ രണ്ട് ഇന്ത്യൻ വംശജരേയും ഒരു മലേഷ്യൻ വംശജനെയും അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു.















