ന്യൂഡൽഹി: ഗഗൻയാൻ വിക്ഷേപണ ദൗത്യത്തിൽ അഭിനന്ദനം അറിയിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ. നമ്മുടെ രാജ്യം അടുത്ത മുന്നേറ്റം നടത്താൻ ഒരുങ്ങിയിരിക്കുകയാണ്. ഗഗൻയാൻ പരീക്ഷണ വിജയത്തിൽ പങ്കെടുത്ത എല്ലാ ശാസ്ത്രജ്ഞന്മാർക്കും അഭിനന്ദനങ്ങളെന്ന് അമിത് ഷാ പറഞ്ഞു. എക്സ് അക്കൗണ്ടിലൂടെയാണ് ആഭ്യന്തരമന്ത്രിയുടെ പ്രശംസ.
‘ചന്ദ്രയാൻ-3 ന്റെ വിജയകരമായ വിക്ഷേപണത്തിനുശേഷം നമ്മുടെ രാജ്യം അടുത്ത മുന്നേറ്റം നടത്താൻ തയ്യാറായിരിക്കുയാണ്. ഇന്ന് ഐഎസ്ആർഒ ഗഗൻയാൻ ടിവി ഡി1 പരീക്ഷണ ദൗത്യം വിജയകരമായി പൂർത്തീകരിച്ചു. വിജയത്തിന്റെ ഈ സുപ്രധാന അവസരത്തിൽ നമ്മുടെ ശാസ്ത്രജ്ഞർക്കും നമ്മുടെ പൗരന്മാർക്കും എന്റെ ഹൃദയംഗമമായ അഭിനന്ദനങ്ങൾ.’- അമിത്ഷാ ട്വിറ്ററിൽ കുറിച്ചു.
After the successful launch of the Chandrayaan-3, our nation is ready to take its next giant stride in the realm of space.
Today the @isro launched #Gaganyaan‘s TV-D1 Test Flight into space scripting another remarkable space odyssey. My heartfelt congratulations to our… pic.twitter.com/X2rfHWX9t8
— Amit Shah (@AmitShah) October 21, 2023
“>
ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ വിക്ഷേപണ കേന്ദ്രത്തില്‍ നിന്ന് ഇന്ന് രാവിലെ 10 മണിക്കാണ് ഗഗൻയാൻ വിക്ഷേപിച്ചത്. ഇന്ന് രാവിലെ എട്ട് മണിക്ക് വിക്ഷേപണം നടക്കുമെന്നാണ് അറിയിച്ചിരുന്നത്. എന്നാൽ കാലാവസ്ഥ മോശമായതിനെ തുടർന്ന് വിക്ഷേപണം 8.30 ലേക്ക് മാറ്റുകയായിരുന്നു. കൗൺഡൗൺ ആരംഭിച്ച് വിക്ഷേപണത്തിന് അഞ്ചു സെക്കന്റ് മുമ്പ് ദൗത്യം നിർത്തിവെക്കുകയായിരുന്നു. തകരാർ കണ്ടെത്തി വളരെ വേഗം പരിഹരിച്ചാണ് 10 മണിയോടെ വിക്ഷേപണം പൂർത്തിയാക്കിയത്. വിക്ഷേപിച്ച് രണ്ട് മിനുട്ടിനുള്ളിൽ പാരച്യൂട്ട് ഉയർത്തി മോഡ്യൂൾ ബംഗാൾ ഉൾക്കടലിൽ പതിക്കുകയായിരുന്നു.
പ്രത്യേക വിക്ഷേപണ വാഹനത്തിൽ 17 കിലോമീറ്റർ ഉയരത്തിലെത്തിച്ച ടിവി-ഡി1 ക്രൂ എസ്‌കേപ്പ് സിസ്റ്റം മൊഡ്യൂൾ ശ്രീഹരിക്കോട്ടയിൽ നിന്ന് 10 കിലോമീറ്റർ അകലെ സമുദ്രത്തിലാണ് പതിച്ചത്. സമുദ്രത്തിൽ നിന്നും മോഡ്യൂളിനെ വീണ്ടെടുത്ത് തിരികെ എത്തിക്കാനുള്ള ദൗത്യം ഐഎൻഎസ് ശക്തിയാണ് നടത്തുന്നത്. നിലവിൽ മോഡ്യൂൾ പതിച്ചതിന് സമീപം നാവികസേന എത്തിയിട്ടുണ്ട്. വീണ്ടെടുക്കൽ ദൗത്യം പൂർത്തിയായാൽ മൊഡ്യൂളിനെ ചെന്നൈയിലേക്കാണ് എത്തിക്കുക.















