പാക് മുൻ നായകൻ വഖാർ യൂനിസ് നടത്തിയ പരാമർശം വിവാദത്തിൽ. കഴിഞ്ഞ ദിവസം ഓസ്‌ട്രേലിയ – പാകിസ്താൻ മത്സരത്തിന്റെ ഭാഗമായി പ്രമുഖ ചാനലിനായി നടത്തിയ അവതരണത്തിനിടെ നടത്തിയ പരാമർശമാണ് വിവാദത്തിലായിരിക്കുന്നത്. തന്നെ വെറും പാകിസ്താനിയായി മാത്രം കാണരുതെന്നും താൻ പകുതി ഓസ്‌ട്രേലിയക്കാരനാണെന്നുമായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ.
മുൻ ഓസീസ് നായകൻ ആരോൻ ഫിഞ്ചിനൊപ്പമുള്ള സംഭാഷണത്തിനിടെയാണ് വഖാർ യൂനിസ് ഇത്തരത്തിൽ അഭിപ്രായ പ്രകചനം നടത്തിയത്. ഓസീസിനെതിരായ പാകിസ്താന്റെ തോൽവിക്ക് പിന്നാലെ ഈ വീഡിയോ കൂടി വൈറലായതോടെ വഖാർ യൂനിസ് അക്ഷരാർത്ഥത്തിൽ വായുവിൽ തന്നെയായിരുന്നു. സ്വന്തം രാജ്യത്തെ പൗരനാണെന്ന് പറയാൻ മടിയാണെങ്കിൽ ഇനി മേലിൽ പാകിസ്താനിലേക്ക് വരരുത് എന്നാണ് വീഡിയോയ്‌ക്ക് താഴെ പ്രത്യക്ഷപ്പെടുന്ന കമന്റുകൾ.
ഓസ്‌ട്രേലിയൻ സ്വദേശിനിയാണ് വഖാറിന്റെ ഭാര്യ. വിവാഹ ശേഷം കുടുംബത്തോടൊപ്പം ഓസ്‌ട്രേലിയയിലാണ് അദ്ദേഹം സ്ഥിരതാമസം.
ഇന്ത്യക്കാർക്ക് മുന്നിൽ മുഹമ്മദ് റിസ്വാൻ നിസ്‌കരിച്ചതിനെ പ്രശംസിച്ച് രംഗത്തുവന്നയാളാണ് വഖാർ യൂനിസ്. ഇത്രയും ഹിന്ദുക്കളുടെ മുന്നിൽ റിസ്വാൻ നിസ്‌കരിച്ചത് അഭിമാനം പകരുന്ന കാര്യമാണെന്നായിരുന്നു അന്ന് ചാനൽചർച്ചയിൽ വഖാർ അഭിപ്രായപ്പെട്ടത്.















